വീണ്ടും മകളോടൊപ്പമുള്ള സുന്ദര ചിത്രങ്ങള്‍ പങ്കുവച്ച് ഐശ്വര്യാ റായ്. അമ്മയെപ്പോലെതന്നെ കുഞ്ഞ് ആരാധ്യയും എപ്പോഴും ക്യാമറക്കണ്ണുകളില്‍ ഇടം പിടിക്കാറുണ്ട്. കുഞ്ഞ് ആരാധ്യ തനി കുഞ്ഞ് ആഷ് തന്നെയാണെന്നാണ് ആരാധകര്‍ പറയുന്നത്.
പാരിസ് ഫാഷന്‍ വീക്കില്‍ ഐശ്വര്യയുടെ പോസ് അനുകരിച്ച് നില്ക്കുന്ന ആരാധ്യയുടെ ചിത്രം ഐശ്വര്യ സമൂഹമാധ്യമത്തിലൂടെ നേരത്തെ പങ്കുവച്ചിരുന്നു. അമ്മയും മകളുമൊത്തുള്ള മറ്റൊരു തകര്‍പ്പന്‍ ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ദോഹയില്‍ നടന്ന ഫാഷന്‍ വീക്ക് ഇന്റര്‍നാഷണലില്‍ അമ്മയുടെ തനിപ്പകര്‍പ്പായി എത്തിയ ആരാധ്യയായിരുന്നു താരം. മനീഷ് മല്‍ഹോത്ര ഒരുക്കിയ തൂവെള്ളയും ചുവപ്പും ഗൗണില്‍ അതിസുന്ദരിയായി അമ്മ റാമ്പില്‍ ചുവടുവച്ചു. അതിനുശേഷം അമ്മയുടെ തനി പകര്‍പ്പായ കുഞ്ഞ് ആരാധ്യയ്ക്കൊപ്പം ആഷ് എത്തി.
ഐശ്വര്യ ധരിച്ചിരുന്ന നിറത്തിലുള്ള ഫ്രോക്കില്‍ തന്നെയായിരുന്നു മകളും. അമ്മയേക്കാള്‍ സുന്ദരിയാണ് മോളെന്നാണ് പലരും അഭിപ്രായപ്പെട്ടത്. ആരാധ്യയെ ഉമ്മവയ്ക്കുന്ന ഐശ്വര്യയുടെ മനോഹരമായ ഈ ചിത്രമായിരുന്നു ദോഹ ഫാഷന്‍ വീക്ക് ഇന്റര്‍നാഷണലിലെ ഏറ്റവും മനോഹരമായ ചിത്രം.
ഐശ്വര്യ റായ് ബച്ചന് സമൂഹമാധ്യമത്തില്‍ മുന്‍പ് പങ്കുവച്ച ആരാധ്യയെ ചുംബിക്കുന്ന ഐശ്വര്യയുടെ ചിത്രവും വളരെ ശ്രദ്ധ നേടിയിരുന്നു. കാനിലെ റെഡ്കാര്‍പ്പെറ്റില്‍ മകളുമൊത്ത് ചുവടുവയ്ക്കുന്നതിന് തൊട്ടു മുന്‍പെടുത്ത ചിത്രമാണത്. ആരാധ്യയെ ചുംബിക്കുന്ന ഐശ്വര്യയുടെ ആ ക്യൂട്ട് ചിത്രത്തില്‍ അമ്മയ്ക്ക് മകളോടുള്ള എല്ലാ സ്നേഹവും വാത്സല്യവും കാണാം. ‘ LOVE YOU UNCONDITIONAL Happiest Mama in the World’ എന്നാണ് അവര്‍ ആ ചിത്രത്തിന് നല്കിയ അടിക്കുറിപ്പ്. അമ്മയും മകളും ഒരേപോലെയുള്ള ഉടുപ്പില്‍ പതിവിലും ക്യൂട്ടായിരുന്നു ആ ചിത്രത്തില്‍.
അടുത്തിടെയാണ് ഐശ്വര്യ സമൂഹമാധ്യമങ്ങളില്‍ സജീവമായതും ചിത്രങ്ങള്‍ പങ്കുവയ്ക്കാന്‍ തുടങ്ങിയതും. മാതൃദിനത്തോടനുബന്ധിച്ച് ഐശ്വര്യ പങ്കുവച്ച മറ്റൊരു ചിത്രവും ആരാധകര്‍ക്കേറെ ഇഷ്ടമായി. കൈക്കുഞ്ഞായിരുന്ന ആരാധ്യയെ കൈകളിലേന്തി നില്ക്കുന്ന ഐശ്വര്യയുടെ ഒരു ക്ളോസപ്പ് ചിത്രമായിരുന്നു അത്. ‘ And I was born…again…’ എന്ന അടിക്കുറിപ്പാടെയുള്ള ആ ചിത്രം നിമിഷനേരം കൊണ്ടാണ് ആരാധകര്‍ ഏറ്റടുത്തത്. ഐശ്വര്യയുടെ ആദ്യത്തെ ഇന്‍സ്റ്റഗ്രാം ചിത്രമായിരുന്നു അത്. ഇന്‍സ്റ്റഗ്രാമില്‍ ഐശ്വര്യ അധികവും പങ്കുവച്ചിരിക്കുന്നത് ആരാധ്യയുമൊത്തുള്ള ചിത്രങ്ങളാണ്.