ബോളിവുഡിനെ ഞെട്ടിച്ച സമീപകാല പ്രണയങ്ങളിലൊന്നാണ് റണ്‍ബീര്‍-ആലിയ. ഇരുവരുടേയും വിവാഹം എപ്പോഴാണെന്ന ചോദ്യങ്ങളാണ് ഇപ്പോള്‍ ആരാധകരുടെ ഉറക്കം കെടുത്തുന്നത്.
രണ്‍ബീറിന്റെയും ആലിയയുടെയും വിവാഹത്തിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അടുത്തിടെ ഇരുതാരങ്ങളുടെയും വിവാഹത്തക്കുറിച്ച് ചോദിച്ചപ്പോള്‍ രണ്‍ബീറിന്റെ അച്ഛന് റിഷി കപൂര്‍ നല്കിയ മറുപടി ശ്രദ്ധേയമായിരുന്നു.
രണ്‍ബീര്‍ ഒന്ന് സെറ്റിലായി കാണാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നാണ് ഋഷി ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഞാന്‍ 27ാമത്തെ വയസ്സില്‍ വിവാഹിതനായി. രണ്‍ബീറിന് ഇപ്പോള്‍ 35 വയസ്സായി. അവന് വിവാഹം കഴിക്കേണ്ട പ്രായം അതിക്രമിച്ചിരിക്കുന്നു. അതുകൊണ്ട് അവന്റെ വിവാഹത്തെപ്പറ്റി കാര്യമായി തന്നെ ആലോചിക്കുകയാണെന്നാണ് ഋഷി കപൂര്‍ പറഞ്ഞത്. എന്റെ കണ്ണടയുന്നതിന് മുമ്പ് പേരക്കുട്ടികളുമായി കുറച്ച് സമയം ചെലവഴിക്കണം എന്ന ആഗ്രഹം മാത്രമേ ഇപ്പോള്‍ ഉള്ളുവെന്നും റിഷി കപൂര്‍ പറഞ്ഞു.
രണ്‍ബീറും ആലിയയും ഒരുമിച്ച ചിത്രങ്ങള്‍ക്കെല്ലാം വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കാറുളളത്. അടുത്തിടെ ആലിയയുടെ വീട്ടില്‍ നിന്നുളള രണ്‍ബീറിന്റെ ചിത്രമെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയിരുന്നു.