ആരാധകരുടെ ഇഷ്ടജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇടവേളയ്ക്ക് ശേഷം താരജോഡികള്‍ വീണ്ടും ഒരുമിച്ച് ആരാധകര്‍ക്ക് മുമ്പിലേക്കെത്തുന്നു. രാവണ്‍ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി അഭിനയിച്ചത്.
പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം അനുരാഗ് കശ്യപ് ചിത്രം ഗുലാബ് ജാമുനിലൂടെ ഇരുവരും വീണ്ടും ഒന്നിക്കുകയാണ്. സര്‍വേഷ് മേവരയാകും ചിത്രം സംവിധാനം ചെയ്യുന്നത്.
അതേസമയം, അനില്‍ കപൂറും രാജ്കുമാര് റാവുവുമൊത്തുള്ള ഫന്നേ ഖാനില്‍ അഭിനയിക്കുകയാണ് ഐശ്വര്യ ഇപ്പോള്‍. ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് ഐശ്വര്യയും അനില്‍ കപൂറും സിനിമയ്ക്കായി ഒന്നിക്കുന്നത്. ഫന്നേ ഖാന് ആഗസ്റ്റ് 3ന് തിയറ്ററുകളിലെത്തും. മന്മര്സിയാന് എന്ന ചിത്രത്തിലാണ് അഭിഷേക് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. തപ്സി പാനുവും വിക്കി കൗശലുമാണ് മറ്റു കഥാപാത്രങ്ങള്‍.
ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനും ഒരുമിച്ച് വെള്ളിത്തിരയില്‍ എത്തുന്ന വാര്‍ത്ത ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കുന്നതാണ്. പ്രണയ ജോഡികള്‍ ഒന്നിക്കുന്നത് കാണാനായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്.