തെന്നിന്ത്യന്‍ താരം അമലാ പോള്‍ ബോളിവുഡിലേയ്ക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു.
ചുരുങ്ങിയ സമയം കൊണ്ട് തെന്നിന്ത്യയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ നടിയാണ് മലയാളിയായ അമല പോള്‍. മുമ്പ് നിരവധി ബോളിവുഡ് അവസരങ്ങള്‍ ലഭിച്ചിരുന്നെങ്കിലും നല്ല ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നുവെന്ന് അമല പറഞ്ഞു.
ഓഫര്‍ വെച്ച് നീട്ടുന്നവരൊക്കെ പലപ്പോഴും ബിക്കിനിയില്‍ അഭിനയിക്കാന്‍ തയ്യാറാണോ എന്നാണ് ചോദിക്കുക. ഞാന്‍ തയ്യാറാണെന്ന് പറയും, പക്ഷെ അതല്ലാതെ വേറെ എന്താണ് എന്റെ റോളെന്ന് ഞാന്‍ തിരിച്ച് ചോദിക്കും. ഇത്തരത്തില്‍ ചില അവസരങ്ങള്‍ വേണ്ടെന്ന് വെച്ചിട്ടുണ്ട്. നരേഷ് ഒരു ചിത്രത്തെ കുറിച്ച് പറഞ്ഞപ്പോള്‍ എനിക്ക് താത്പര്യം തോന്നി. അദ്ദേഹം തമിഴിലെ എന്റെ ചില ചിത്രങ്ങള്‍ കണ്ടാണ് സമീപിച്ചത്. എന്റെ തമിഴിലെ പ്രകടനം കണ്ടത് കൊണ്ട് തന്നെ ഓഡീഷന് വേണ്ടെന്നും അദ്ദേഹം തീരുമാനിച്ചു. ഇത്രയും പക്വതയും ആത്മവിശ്വാസവും കൈവന്ന ശേഷം ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നതില്‍ ഞാന്‍ സന്തോഷവതിയാണ്, അമല പറഞ്ഞു.
ഒരു റൊമാന്റിക് ത്രില്ലറാണ് ചിത്രം. ഹിമാലയത്തിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. ഡല്‍ഹിയില്‍ ഏറെകാലം താമസിച്ചത് കൊണ്ട് തന്നെ ഹിന്ദിയില്‍ തനിക്ക് നന്നായി സംസാരിക്കാനാവുമെന്നും അമല പറഞ്ഞു. സംവിധായകന് ലാല്‍ ജോസിന്റെ നീലത്താമര എന്ന ചിത്രത്തിലൂടെയാണ് അമലയുടെ സിനിമാ അരങ്ങേറ്റം. നീലത്താമര വിജയമായെങ്കിലും അമലയ്ക്ക് പിന്നീട് നല്ല അവസരങ്ങള്‍ ലഭിച്ചില്ല.
പിന്നീട് തമിഴില്‍ ചെറിയ വേഷങ്ങള്‍ ചെയ്തെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. സാമിയുടെ വിവാദചിത്രമായ സിന്ധു സമവേലി (2010) എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെ അമല അറിയപ്പെട്ടു തുടങ്ങി. പിന്നീട് മൈന എന്ന സിനിമയിലൂടെ മുന്‍ നിരയിലേയ്ക്ക് എത്തുകയും ചെയ്തു. മൈന ഒട്ടേറെ പുരസ്കാരങ്ങള്‍ നേടി. 2011ല്‍ ഇത് നമ്മുടെ കഥ എന്ന മലയാളം സിനിമയില്‍ അഭിനയിച്ചു.
തുടര്‍ന്ന് വികടകവി എന്ന തമിഴ് സിനിമയിലും. കുറഞ്ഞ ബഡ്ജറ്റിലുള്ള ഈ സിനിമകള്‍ ശ്രദ്ധിക്കപ്പെട്ടില്ല. ശേഷം വിക്രം നായകനായ ദൈവതിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു. തെലുങ്കില്‍ രാം ഗോപാല്‍ വര്‍മ്മയുടെ ബേജവാദായില്‍ വേഷം ചെയ്ത് തെലുഗു സിനിമാ ലോകത്ത് പേരെടുത്തു. മലയാളത്തിനെ ഒരു ഇന്ത്യന്‍ പ്രണയകഥയാണ് ശ്രദ്ധേയമായ അമലയുടെ ചിത്രം.