ഷൂട്ടിങ് സൈറ്റിലെത്തി കാമുകന് തീവെച്ചു അത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി തമിഴ് സീരിയല്‍ നടി നിലാനി രംഗത്ത്. സീരിയലിലെ പോലീസ് വേഷത്തില്‍ ലൈവിലെത്തിയ സംഭവം പോലീസ് കേസ് ആയതോടെയാണ് നിലാനി വാര്‍ത്തകളില്‍ നിറഞ്ഞത്.
പിന്നീട് നിലാനിയുടെ കാമുകനെന്ന് അവകാശപ്പെടുന്ന ഗാന്ധി ലളിത് കുമാര്‍ എന്ന യുവാവാണ് കെകെ നഗറിലെ സീരിയല്‍ സെറ്റിലെത്തി തീകൊളുത്തി ആത്മഹത്യ ചെയ്തത്. സെപ്റ്റംബര്‍ 15ന് ആയിരുന്നു സംഭവം. നിലാനിയുമൊത്തുള്ള സ്വകാര്യ നിമിഷങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ശേഷമായിരുന്നു ഇയാളുടെ ആത്മഹത്യ.
ഒളിവില്‍ പോയിട്ടില്ല. ഞാന്‍ നിങ്ങള്‍ക്കു മുന്പിലുണ്ട്. നിലാനി പറയുന്നു. എന്നാല്‍ ലളിത് കുമാറിന്റെ മരണത്തില്‍ തെളിവുകള്‍ ഇല്ലാതിരുന്നിട്ടും മാധ്യമങ്ങള്‍ കഥകള്‍ മെനയുകയാണെന്ന് നിലാനി ആരോപിക്കുന്നു. ഇതേ കാര്യം ഉന്നയിച്ച് കഴിഞ്ഞ ദിവസം നിലാനി കമ്മീഷണറെ കണ്ടിരുന്നു. ലളിത് ഒരു മാനസിക രോഗിയാണെന്നും തന്റെ കുഞ്ഞുങ്ങളെ കൊല്ലാന്‍ ശ്രമിച്ചുവെന്നും നിലാനി ആരോപിക്കുന്നു. ലളിതിനെതിരെ നിരവധി ആരോപണങ്ങളാണ് നിലാനി ഉന്നയിക്കുന്നത്.
മൂന്ന് വര്‍ഷം മുന്‍പാണ് ലളിതിനെ പരിചയപ്പെടുന്നതെന്നും രണ്ട് കുട്ടികളെ ഒറ്റയ്ക്കു വളര്‍ത്തുന്ന സ്ത്രീയെന്ന നിലയില്‍ പല കാര്യങ്ങളിലും അയാള്‍ എന്നെ സഹായിക്കുമായിരുന്നു. ആ പരിചയത്തിലാണ് കല്യാണ ആലോചനയുമായി അയാള്‍ മുന്നോട്ടു വന്നത്. എന്നാല്‍ ആ വിവാഹാഭ്യര്‍ത്ഥന താന്‍ നിരസിച്ചു. എന്റെ കുഞ്ഞുങ്ങളെ ബാധിക്കുമെന്നതിനാലാണ് അത്.
പിന്നീട് ലളിതിന്റെ കല്യാണം ഒരു സംരക്ഷണം ആകുമെന്ന ചിന്തയും എനിക്കുണ്ടായിരുന്നു. എന്നാല്‍ അയാള്‍ ഒരു സ്ത്രീലമ്പടനാണെന്ന് ഞാന്‍ മനസിലാക്കുന്നത് പിന്നീടാണ്. സഹോദരനും സഹോദരിയും വരെ അയാള്‍ക്ക് എതിരായിരുന്നു. അയാളുടെ സ്വാഭാവംമൂലം അമ്മ ഹൃദയം പൊട്ടി മരിക്കുകയായിരുന്നുവെന്നും നിലാനി ആരോപിക്കുന്നു. പല സ്ത്രീകളില്‍ നിന്ന് പണം തട്ടി കടന്നു കളഞ്ഞിട്ടുണ്ടെന്നും നിലാനി പറയുന്നു. ഇതോടെയാണ് ഞാന്‍ അയാളുമായി അകലം പാലിച്ചത്. അതോടെ ഞാന്‍ അയാളെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല.
തൂത്തുക്കുടി സമരത്തിന്റെ പേരിലുളള കേസില്‍ എന്നെ പുറത്തു കൊണ്ടു വന്നത് ലളിതായിരുന്നു. ഞാന്‍ ആവശ്യപ്പെടാതെയാണ് അയാള്‍ അത് ചെയ്തത്. നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്ന് അയാള്‍ എന്നോട് നേരീട്ട് സമ്മതിച്ചതുമാണ്. എന്നെ ഇഷ്ടമാണെന്നും പ്രണയമാണെന്നും അയാള്‍ പറഞ്ഞു. പിന്നെ അഭ്യര്‍ത്ഥന ഭീഷണിയാകാന്‍ തുടങ്ങി. വിവാഹത്തിനു സമ്മതിച്ചില്ലെങ്കില്‍ എന്നെയും കുഞ്ഞുങ്ങളെയും കൊല്ലുമെന്ന് അയാള്‍ പറഞ്ഞു. ഒരുപാട് ശാരീക മര്‍ദനങ്ങള്‍ക്കും ഞാന്‍ വിധേയയായി. എന്റെ സീരിയല്‍ സെറ്റില്‍ വന്നാണ് അയാള്‍ സ്വയം തീ കൊളുത്തി മരിച്ചത്.