ടോണി മഠത്തില്‍ എഴുതി സൗമ്യ സദാനന്ദന് സംവിധാനം നിര്‍വഹിക്കുന്ന കുഞ്ചാക്കോ ബോബന് ചിത്രം മാംഗല്യം തന്തുനാനേനായുടെ ട്രയിലര്‍ പുറത്ത്. തൊണ്ടിമുതലും ദൃക്സാക്ഷിയുമെന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിമിഷ സജയന് നായിക വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഹരീഷ് കണാരന്, ശാന്തി കൃഷ്ണ, പൌളി വത്സന്, അലന്‍സിയര്‍, വിജയരാഘവന്, അശോകന്, സലിം കുമാര്‍ എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സെപ്റ്റംബര്‍ 20ന് തിയേറ്ററുകളില്‍ എത്തും
കോമഡി ചിത്രമായ മംഗല്യം താന്തുനാനേനയില് റോയ്-ക്ലാര ദമ്പതികളായിട്ടാണ് കുഞ്ചാക്കോ ബോബനും നിമിഷ സജയനും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. സൗമ്യ സദാനന്ദന് മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് മാംഗല്യം തന്തുനാനേന അരവിന്ദ് കൃഷ്ണയാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിങ് ക്രിസ്റ്റി സെബാസ്റ്റ്യനും സംഗീതം സയനോര ഫിലിപ്പുമാണ് നിര്‍വഹിച്ചിരിക്കുന്നത്.