ലിപ് ലോക്ക് സീനുകളില്‍ അഭിനയിച്ച് ഏറെ ശ്രദ്ധ നേടിയ ബോളിവുഡ് താരമാണ് ഇമ്രാന് ഹാഷ്മി. തുടര്‍ച്ചയായ രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ചതില്‍ ലിപ് ലോക്ക് കണ്ടതിനെ തുടര്‍ന്ന് മലയാളികള്‍ ടൊവീനോയെ ഇമ്രാന് ഹാഷ്മി എന്നാണ് വിശേഷിപ്പിച്ചത്. ഇതിന് മറുപടി നല്കി രംഗത്തെത്തിയിരിക്കുകയാണ് താരം.
മായാനദിയ്ക്ക് പിന്നാലെ തീവണ്ടിയിലും ലിപ് ലോക്ക് കണ്ടതോടെ ട്രോളന്മാര് രംഗത്തെത്തി. ഇമ്രാന് ഹാഷ്മി എന്ന പദവി നല്കി. ഇതിനെതിരെയാണ് താരം രംഗത്തെത്തിയിരിക്കുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. ടൊവിനോയുടെ മറുപടി ഇങ്ങനെ, എന്ത് ബോറാണിത്, എന്തിനാണ് അങ്ങനെയൊരു താരതമ്യം, എന്നെക്കാളും വലിയ ആളാണെങ്കിലും ചെറിയ ആളാണെങ്കിലും താനുമായി താരതമ്യം ചെയ്യുന്നത് വളരെ മോശം പരിപാടിയാണ്.
ഒരു വ്യക്തിയോട് ചെയ്യുന്ന മോശം കാര്യമാണ് മറ്റൊരാളുമായി താരതമ്യം ചെയ്യുന്നത്.- ടൊവിനോ പറഞ്ഞു. ഒരു കഴിവും ഇല്ലാതെ ആരും ജനിക്കുന്നില്ല, എല്ലാ കഴിവുകളും തികഞ്ഞിട്ടും ആരു ജനിച്ചിട്ടില്ല. അപ്പോള്‍ താരതമ്യം എന്നത് വളരെ മോശപ്പെട്ട കാര്യമാണ്. താന്‍ അങ്ങനെയാണ് അതിനെ കാണുന്നത്, ടൊവിനോ വ്യക്തമാക്കി