കന്യാസ്ത്രീകള്‍ക്കെതിരായ പി സി ജോര്‍ജിന്റെ വിവാദ പ്രസ്താവനയില്‍ കേസെടുക്കാന്‍ ആഹ്വാനം ചെയ്ത് ഡിവൈഎഫ്ഐ നടത്തുന്ന മാര്‍ച്ചിന്റെ പോസ്റ്റര്‍ ഷെയര്‍ ചെയ്ത ആഷിഖ് അബുവിനോട് ശശിക്കെതിരെ ഇത് പോലെ മാര്‍ച്ച് നടത്തുന്നില്ലേയെന്ന് സോഷ്യല്‍ മീഡിയ.
ഈരാറ്റുപേട്ടയില്‍ നടത്തുന്ന മാര്‍ച്ചിന്റെ പോസ്റ്ററാണ് ഫേസ്ബുക്കില്‍ ആഷിഖ് അബു പോസ്റ്റ് ചെയ്തത്. ഡിവൈഎഫ്ഐയും എസ്എഫ്ഐയും സംയുക്തമായി നടത്തുന്ന മാര്‍ച്ച് ഇന്ന് വൈകിട്ട് നാല് മണിക്കാണ് സംഘടിപ്പിക്കുന്നത്.
പോസ്റ്റര്‍ പോസ്റ്റ് ചെയ്ത തൊട്ടുടനെ തന്നെ നിരവധി പേരാണ് പാര്‍ട്ടി ഷൊര്‍ണുര്‍ എം.എല്‍.എ പി.കെ ശശിക്കെതിരായ ലൈംഗിക ആരോപണത്തിന് ഇത് പോലെ മാര്‍ച്ച് നടത്തുമോ എന്ന് ചോദിച്ച് രംഗത്തെത്തിയിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ചോദ്യമെറിയുന്നവരുണ്ട്.
ഇത്രയും വിവാദമായ കേസുകളില്‍ പിണറായി എന്ത് കൊണ്ട് ഇത് വരെ നടപടിയെടുക്കാന്‍ പറയുന്നില്ല എന്നാണ് കമന്റുകളില്‍ ചോദിക്കുന്നത്. ഡിവൈഎഫ്ഐ സഹോദരിക്ക് വേണ്ടിയെങ്കിലും മാര്‍ച്ച് നടത്തണം എന്ന് പറയുന്നവരും കൂട്ടത്തിലുണ്ട്. എന്തായാലും ആഷിഖ് അബുവിന്റെ പുതിയ പോസ്റ്റിനെ ചിരിച്ച് തള്ളുകയാണ് സോഷ്യല്‍ മീഡിയ.