മുംബൈ: നേരത്തെ പ്രവചിച്ചിരുന്ന ഇന്ത്യയുടെ നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം റേറ്റിങ് ഏജന്‍സിയായ ഫിച്ച് വെട്ടിക്കുറച്ചു. നേരത്തെ പ്രവചിച്ചിരുന്നത് 7.8ശതമാനമായിരുന്നു. ഇത് 7.2 ശതമാനമായാണ് കുറച്ചിരിക്കുന്നത്.
2019 അവസാനത്തോടെ ഡോളര്‍ കരുത്താര്‍ജിക്കുമെന്നും ഡോളറിനെതിരെ രൂപയുടെ വിനിമയമൂല്യം 75 ആകുമെന്നും ഫിച്ച് വിലയിരുത്തുന്നു. 2019-20 വര്‍ഷത്തെ 7.3 ശതമാനത്തില്‍നിന്ന് 7 ശതമാനമായും കുറച്ചിട്ടുണ്ട്.
അതേസമയം, 2019-20 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ രാജ്യത്തിന്റെ വളര്‍ച്ച 7.5ശതമാനമാകുമെന്ന് റിസര്‍വ് ബാങ്കിന്റെ അഞ്ചാമത്തെ ദ്വൈമാസ അവലോകന യോഗം വിലയിരുത്തി. നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യത്തെ ജിഡിപി വളര്‍ച്ച 7.4ശതമാനത്തില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞെന്നുമാണ് ആര്‍ബിഐ വിലയിരുത്തുന്നത്.