ജയ്പൂര്‍: രാജസ്ഥാനില്‍ ദളിത് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതും ഭര്‍തൃ സഹോദരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ആറ് പോലീസുകാര്‍ക്കെതിരെ കേസ്. കഴിഞ്ഞ ജൂലൈ ആറിനാണ് കേസിന് ആസ്പദമായ സംഭവം.
മോഷണകുറ്റം ചുമത്തി തന്നെയും ഭര്‍തൃസഹോദരനെയും പോലീസ് സ്റ്റേഷനില്‍ കൊണ്ടു പോയി തുടര്‍ന്ന് ഭര്‍തൃ സഹോദരനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം ലോക്കപ്പില്‍ വെച്ച് തന്നെ കൂട്ടബലാത്സംഗത്തിന് ഇരായാക്കിയെന്ന് യുവതി പരാതിയില്‍ വ്യക്തമാക്കി.
ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പീഡനത്തിനിടെ തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്നും കണ്ണിനും കൈകള്‍ക്കും കഴുത്തിനും അങ്ങനെയാണ് പരിക്കേറ്റതെന്നും യുവതി പോലീസില്‍ മൊഴി നല്കി.
സംഭവത്തെ തുടര്‍ന്ന് രാജസ്ഥാനിലെ ചുരുവില്‍ പോലീസ് സൂപ്രണ്ടിനെ മാറ്റി. ഡിഎസ്പി ബന്‍വര്‍ ലാലിനെ സസ്പെന്റ് ചെയ്യുകയും ഇയാള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.