കൊല്‍ക്കത്ത: ബംഗാളില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ ക്രൂരമായി കൊലപ്പെടുത്തി ഗംഗാനദിയില്‍ എറിഞ്ഞ സംഭവത്തില്‍ മാതാപിതാക്കള്‍ അറസ്റ്റില്‍. പിതാവ് ധിരേണ് മണ്ഡലിനെയും മാതാവ് സുമതി മണ്ഡലിനെയുമാണ് പിടിയിലായത്.
വീട്ടിനടുത്തുള്ള യുവാവുമായി ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ അചിന്ത്യ പ്രണയത്തിലായിരുന്നു. അതേസമയം മകളുടെ പ്രണയം മാതാപിതാക്കള്‍ ശക്തമായി എതിര്‍ത്തിരുന്നു. വഴങ്ങില്ലെന്ന് മനസിലാക്കിയ മാതാപിതാക്കള്‍ മകളെ ക്രൂരമായി കൊലപ്പെടുത്തി ചാക്കില്‍ കെട്ടി മൃതദേഹം ഗംഗാനദിയില്‍ തള്ളുകയായിരുന്നു.
ബംഗാള്‍ മാല്‍ഡ ജില്ലയിലെ മഹേന്ദ്രാദോള ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ദുരഭിമാനത്തിന്റെ പേരിലാണ് മാതാപിതാക്കള്‍ മകളെ കൊലപ്പെടുത്തിയതെന്ന് പോലീസ് കരുതുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് പെണ്‍കുട്ടിയുടെ മൃതദേഹത്തിനുള്ള തിരച്ചില്‍ ആരംഭിച്ചു.