കൊച്ചി: കൊച്ചി പെരുമ്പടത്ത് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയില്‍ വൈദികന് അറസ്റ്റില്‍. കൊച്ചി പെരുമ്പടം ബോയ്സ് ഹോമിലെ കുട്ടികളെ പീഡിപ്പിച്ചതിനാണ് അറസ്റ്റ്. ജെറി എന്നു വിളിക്കുന്ന ഫാദര്‍ ജോര്‍ജിനെയാണ് കുട്ടികളെ ലൈകികമായി പീഡിപ്പിച്ചതിന് അറസ്റ്റ് ചെയ്തത്. നിലവില്‍ ഏഴു കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പരാതി.
അതേസമയം കൂടുതല്‍ കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയാട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു. പീഡനത്തെ തുടര്‍ന്ന് ബാലഭവനില്‍ നിന്ന് കുട്ടികള്‍ ഓട രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ രാത്രിയോടെയാണ് രക്ഷിതാക്കള്‍ വൈദികനെതിരെ പോലീസില്‍ പരാതി നല്‍കിയത്.
ഇന്ന് രാവിലെയോടെ നാട്ടുകാര്‍ ചേര്‍ന്ന് വൈദികനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഇന്ന് രാവിലെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ബോയ്സ് ഹോമിന്റെ ഡയറക്ടര്‍ കൂടിയാണ് ജോര്‍ജ്.