കോയമ്പത്തൂര്‍: പൊള്ളാച്ചിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ഒന്‍പത് പേര് അറസ്റ്റില്‍. സ്കൂളിലേക്ക് പോയ മകള്‍ ഏറെ വൈകിയും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛന് പോലീസില്‍ പരാതി പെടുകയായിരുന്നു.
തുടര്‍ന്ന് പോലീസ് പത്താം ക്ലാസുകാരിയായ പെണ്‍കുട്ടിയുടെ കാമുകനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മാസങ്ങളായി ഇയാള്‍ തന്റെ സുഹൃത്തുകളുമായി പേര്‍ന്ന് പീഡിപ്പിച്ചിരുന്ന വിവരം പുറം ലോകം അറിയുന്നത്.
പൊള്ളാച്ചി സ്വദേശിയായ യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. വെള്ളിയാഴ്ച പെണ്‍കുട്ടിയെ കാമുകന് വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയെന്നുമാണ് പോലീസ് ഭാഷ്യം. വിശദമായ ചോദ്യം ചെയ്യലിലാണ് സുഹൃത്തുക്കളുമായി ചേര്‍ന്ന് മാസങ്ങളായി പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാറുണ്ടെന്ന് പ്രതി പറഞ്ഞത്. തുടര്‍ന്ന് ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മറ്റ് എട്ട് പോരെയും പോലീസ് കസ്റ്റഡിയിലെടുത്തു.