ന്യൂഡല്‍ഹി: ഭാര്യയുമായുണ്ടായ വഴക്കിനെ തുടര്‍ന്ന് ഇരുപത്തിയെട്ടുകാരന് ഫേസ്ബുക്ക് ലൈവിട്ട് തൂങ്ങിമരിച്ചു. ഡല്‍ഹിയിലെ അമിത് ചൗഹാന് എന്നയാളാണ് ഭാര്യ പ്രീതിയുമായുള്ള കുടുംബ പ്രശ്നങ്ങളെച്ചൊല്ലി ജീവനൊടുക്കിയത്.
ഭര്‍ത്താവുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പ്രീതി തന്റെ മാതാപിതാക്കളോടൊപ്പം സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. ഇതില്‍ മനംനൊന്ത ചൗഹാന് ആത്മഹത്യാക്കുറിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ശേഷം ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥന് സുഭാഷ് ബോക്കന്‍ അറിയിച്ചു. ഇയാള്‍ മാനസിക സമ്മര്‍ദ്ദത്തിന് റോത്തക്കിലെ പിജിഐഎംസ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
എന്നാല്‍ അമിതിന്റെ മരണം പോലീസിനെപ്പോലും അറിയിക്കാതെ കുടുംബാംഗങ്ങള്‍ ചൊവ്വാഴ്ച മൃതദേഹം സംസ്ക്കരിച്ചിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതായും സംഭവവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.