വിദ്യാനഗര്‍: ഗള്‍ഫുകാരന്റെ ഭാര്യയെയും മൂന്നു വയസുകാരനായ മകനെയും കാണാതായ സംഭവത്തില്‍ വഴിത്തിരിവ്. യുവതി കുഞ്ഞിനെയും കൂട്ടി ഉദുമ മുല്ലച്ചേരി സ്വദേശിയായ 22 കാരനോടൊപ്പം പോയതാണെന്ന് പോലീസിന് സൂചന ലഭിച്ചു.
ബേവിഞ്ചയിലെ ഗള്‍ഫുകാരനായ നിസാറിന്റെ ഭാര്യ ഫാത്വിമത്ത് തസ്നി, മകന് നബ്ഹാന് (മൂന്ന് വയസ്) എന്നിവരെയാണ് കാണാതായത്. ഗോവയിലേക്കാണെന്ന് പറഞ്ഞാണ് യുവാവ് പോയതെന്ന് സുഹൃത്തുക്കളില്‍ നിന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് യുവതിയെയും കുഞ്ഞിനെയും കാണാതായത്. ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഭര്‍തൃവീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് മിസ്സിംഗിന് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
ഒമ്പതും ആറും വയസുള്ള രണ്ട് പെണ്മക്കളെ വീട്ടിലാക്കിയാണ് യുവതി ഇളയകുഞ്ഞിനെയും കൂട്ടി സ്ഥലംവിട്ടത്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ശേഖരിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.