ന്യൂഡല്‍ഹി: യുവതിയെ കൊന്ന് രഹസ്യമായി കത്തിക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് പിടിയില്‍. ശവദാഹം നടത്താന്‍ ശ്രമിച്ച നടപടി പോലീസ് എത്തി തടഞ്ഞു. പരാതി ലഭിച്ചതോടെ ശ്മശാനത്തില്‍ ദഹിപ്പിക്കുന്നതിനിടെ പോലീസ് എത്തി തീയണച്ച് മൃതദേഹം വീണ്ടെടുത്തു. സംഭവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭര്‍ത്താവ് സുല്‍ത്താന്‍പുരി സ്വദേശി നവീന്‍ (24) അറസ്റ്റിലായി. ഭാര്യയ്ക്ക് അവിഹിത ബന്ധം ഉണ്ടെന്ന് ആരോപിച്ചാണ് നവീന്‍ ഭാര്യയെ കൊലപ്പെടുത്തിയത്.
കൊലപ്പെടുത്തി ശനിയാഴ്ചയാണ് യുവതിയുടെ മൃതദേഹം ദഹിപ്പിക്കാന്‍ ശ്രമം നടന്നത്. നവീനും സുഹൃത്തുക്കളായ അഞ്ചു പേരും ചേര്‍ന്ന് മൃതദേഹം ദഹിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. അസ്വാഭാവികത തോന്നി നാട്ടുകാര്‍ ഇടപെട്ടു. ഇതോടെ കള്ളി പൊളിഞ്ഞു. സംശയം തോന്നിയ ആളുകള്‍ പോലീസില്‍ അറിയിക്കുകയും പോലീസ് നവീനെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
ചോദ്യം ചെയ്യലില്‍ നവീന്‍ ആദ്യം പറഞ്ഞത് ഭാര്യ വെള്ളിയാഴ്ച രാത്രി വൈദ്യുതാഘാതമേറ്റ് മരിച്ചു എന്നാണ്. എന്നാല്‍ കൂടുതല്‍ ചോദ്യം ചെയ്യലില്‍ കൊലപാതകം സമ്മതിച്ചു.