മുന്‍ പാക് നായകന് യൂനസ്ഖാന്റെ എക്കാലത്തേയും മികച്ച ടീമില്‍ ഇടം പിടിച്ചത് ഒരു ഇന്ത്യന്‍ താരം മാത്രം. പാക് താരം ഇമ്രാന് ഖാന് നയക്കുന്ന ടീമില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറാണ് ഇടംപിടിച്ചത്.
മൂന്ന് വെസ്റ്റിന്‍ഡീസ് താരങ്ങളും രണ്ട് പാക് താരങ്ങളും യൂനസ് ഖാന്റെ എക്കാലത്തേയും മികച്ച ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.
ഹാഫിസ് മുഹമ്മദ് (പാകിസ്താന്) സച്ചിന് ടെന്‍ഡുല്‍ക്കര്‍ (ഇന്ത്യ) ജാക്വസ് കല്ലീസ് (ദക്ഷിണാഫ്രിക്ക ) ബ്രയാന്‍ ലാറ (വെസ്റ്റിന്‍ഡീസ്) സര് വീവ് റിച്ചാര്‍ഡ്സ് (വെസ്റ്റിന്‍ഡീസ്) സര് ഗാരി സോബ്സ് (വെസ്റ്റിന്‍ഡീസ്) ആദം ഗില്ക്രസ്റ്റ് (ഓസ്ട്രേലിയ) എന്നിവരാണ് യൂനസ് ഖാന്റെ ടീമില്‍ ഇടംപിടിച്ച ബാറ്റ്സ്മാന്മാര്. ഇതില്‍ സച്ചിനും ഹാഫിസ് മുഹമ്മദുമാണ് ഓപ്പണര്‍മാര്‍. ഗില്‍ ക്രസ്റ്റാണ് വിക്കറ്റ് കീപ്പറുമാണ്.
ഇമ്രാന് ഖാന് ഓള്‍റൗണ്ടറായി ടീമില്‍ ഇടംപിടിച്ചപ്പോള്‍ കിവീസ്, ഓസീസ് താരങ്ങളായ സര് റിച്ചാര്‍ഡ് ഹാഡ്ലീ, ഗ്രെന്‍ മെഗ്രാത്ത് എന്നീ പേസ് ബൗളര്‍മാരും ശ്രീലങ്കന്‍ താരം മുത്തയ്യ മുരളീധരന് സപിന്നറായും യൂനസ് ഖാന്റെ ടീമില്‍ സ്ഥാനം കണ്ടെത്തി.
ലോഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിന് വേണ്ടിയാണ് യൂനസ് ഖാന് എക്കാലത്തേയും മികച്ച ടീമിനെ തെരഞ്ഞെടുത്തത്.