ന്യൂഡല്‍ഹി: ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയും ഭാര്യയും ബോളിവുഡ് താരമായ അനുഷ്കയും ആരാധകരുടെ പ്രിയ താരങ്ങളാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളെല്ലാം സോഷ്യല്‍മീഡിയയില്‍ വന്‍ ഹിറ്റാവാറുണ്ട്.
എന്നാലിപ്പോള്‍ കോഹ്ലിയോടൊപ്പമുള്ള അനുഷ്കയുടെ ഒരു ചിത്രം ആരാധകരെ രോഷം കൊള്ളിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരങ്ങള്‍ക്കൊപ്പം അനുഷ്ക നില്ക്കുന്ന ചിത്രമാണ് വിമര്‍ശനങ്ങളേറ്റുവാങ്ങുന്നത്.
#TeamIndia members at the High Commission of India in London. pic.twitter.com/tUhaGkSQfe
— BCCI (@BCCI) August 7, 2018
ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ കാണാനെത്തിയ ഇന്ത്യന്‍ ടീമിനൊപ്പം അനുഷ്കയുമുണ്ടായിരുന്നു. പിന്നീട് ടീമിനും ഒഫീഷ്യല്സിനുമൊപ്പമെടുത്ത ഫോട്ടോയിലും അനുഷ്കയുണ്ട്. ബിസിസിഐയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ഫോട്ടോ പോസ്റ്റ് ചെയ്തതോടെ രൂക്ഷവിമര്‍ശനമാണ് ആരാധകരില്‍ നിന്നുമുയരുന്നത്. അനുഷ്യ്ക്ക് വേണ്ടി നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തിയിരിക്കുകയാണ്. ഇതിനെതിരെയാണ് സോഷ്യല്‍ മീഡിയ പ്രതിഷേധം അറിയിക്കുന്നത്.
Why is Anushka here lmao?
She is at the center while the vice captain is at the end lol whatta joke— Od (@odshek) August 8, 2018
താരങ്ങള്‍ക്ക് ഭാര്യമാരുമായി ഔദ്യോഗിക ചടങ്ങില്‍ എത്തുന്നതിന് നിയമപരമായി നിയന്ത്രണമുണ്ട്. മാത്രവുമല്ല ടീം ഫോട്ടോയില്‍ യാതൊരു കാരണവശാലും താരങ്ങളുടെ പങ്കാളിയെ ഉള്‍പ്പെടുത്താനും പാടില്ല. എന്നാല്‍ അനുഷ്യ്ക്ക് വേണ്ടി ഈ നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തിയിരിക്കുകയാണ്.
Why is Anoushka standing in first row ? If wives are allowed than all players should have them in this pic. Not great signs
— Harkamal Sandhu (@sandhuharry80) August 7, 2018
അനുഷ്ക എപ്പോഴാണ് ഇന്ത്യയ്ക്ക് വേണ്ടി ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. കോഹ്ലിയുടെ ഭാര്യയും ബോളിവുഡിലെ താരവുമായതിനാലാണ് നിയമം മറന്ന് അനുഷ്കയെ ടീമിനൊപ്പം ഫോട്ടോയെടുക്കാനായി ക്ഷണിച്ചതെന്നും സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നു. കോഹ്ലിയ്ക്കൊപ്പം ടീമിന്റെ മുന്‍ നിരയിലാണ് അനുഷ്ക ഫോട്ടോയില്‍ നില്‍ക്കുന്നത്. എന്നാല്‍ വൈസ് ക്യാപ്റ്റനായ രഹാനെ മുന്നിരയിലില്ലാത്തതും ആരാധകരെ രോഷം കൊള്ളിക്കുന്നുണ്ട്.
Vice captain is in last row and First Lady of Indian cricket is in front row. These people giving lecture online few days back. @AnushkaSharma
— Ali MG (@aliasgarmg) August 7, 2018