മുംബൈ: വിവാദമായി ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ ഒരു നടപടി. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഹോം ഗ്രൗണ്ടായ വാംഖഡെയില്‍ പരിശീലനത്തിനെത്തിയതായിരുന്നു ബുംറ.
ഗേറ്റിലുണ്ടായിരുന്ന സെക്യൂരിറ്റി കാറില്‍ നിന്ന് പുറത്തിറങ്ങിയ ബുംറയെ കൈ കൊടുത്ത് സ്വാഗതം ചെയ്തു. എന്നാല്‍ ബുറ സെക്യൂരിറ്റിയെ ഗൗനിക്കാതെ നടന്നു. ഇതേസമയം ബുറ ക്യാമറയില്‍ നോക്കി ഹായ് പറയുകയും ചെയ്തു.
? Watch: Boom is back ?#CricketMeriJaan #OneFamily @Jaspritbumrah93 pic.twitter.com/luoA7aIT8K
— Mumbai Indians (@mipaltan) March 21, 2019
മുംബൈ ഇന്ത്യന്‍സ് തന്നെയാണ് ബുംറയുടെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. എന്നാല്‍ ബുംറയുടെ ഈ പിഴവ് മുംബൈ ഇന്ത്യന്‍സിന്റെ കണ്ണില്പ്പെട്ടിരുന്നില്ല. ഈ വീഡിയോയ്ക്ക് താഴെ രവന് പ്രതിഷേധമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്.
ബുംറ പരിശീലനം നടത്തുന്ന ദൃശ്യങ്ങളും ഈ വീഡിയോയിലുണ്ട്. ജസ്പ്രീത് ബുംറ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ പേസ് കുന്തമുനയാണ്. ഐപിഎല്‍ ഏകദിന ലോകകപ്പിന് മുന്‍പ് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനുള്ള വേദി കൂടിയാണ്.