മുംബൈ: ഐപിഎല്‍ ആദ്യ മത്സരം 23 ന് നടക്കും. ഐപിഎല്‍ 12ാം എഡിഷന് ലീഗ് ഘട്ട മത്സരക്രമവും പ്രഖ്യാപിച്ചു. മെയ് 5ന് മത്സരങ്ങള്‍ അവസാനിക്കുന്ന തരത്തിലാണ് മത്സരക്രമം. എല്ലാ ടീമുകളും സ്വന്തം ഹോം ഗ്രൗണ്ടില്‍ 7 മത്സരങ്ങള്‍ വീതം കളിക്കും. ഫൈനല്‍ ചെന്നൈയില്‍ മെയ് 12നാകും എന്നാണ് റിപ്പോര്‍ട്ട്.
ആദ്യ മത്സരത്തില്‍ ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സും വിരാട് കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഏറ്റുമുട്ടും. ആദ്യം പുറത്തിറക്കിയിരുന്നത് മാര്‍ച്ച് 23 മുതല്‍ മുതല്‍ ഏപ്രില്‍ 5 വരെയുള്ള 17 മത്സരങ്ങളുടെ പട്ടിക മാത്രമായിരുന്നു. മുഴുവന്‍ മത്സരങ്ങളുടെ പട്ടിക പുറത്തിറക്കുന്നത് ബിസിസിഐ വൈകിപ്പിച്ചത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു.
ഐപിഎല്‍ മത്സരക്രമം തയ്യാറാക്കിയിരിക്കുന്നത് ഐപിഎല്‍ കഴിഞ്ഞ ഉടനെ ആരംഭിക്കുന്ന ലോകകപ്പിനായി തയ്യാറെടുക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് 23 ദിവസം ലഭിക്കുന്ന തരത്തിലാണ്. ജൂണ്‍ 5നാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം.