ഗുവാഹത്തി: വനിത ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20യിലും ഇന്ത്യയ്ക്ക് തോല്‍വി. ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ അഞ്ചു വിക്കറ്റിനായിരുന്നു ഇന്ത്യ തോറ്റത്. ഇതോടെ മൂന്നു മത്സരങ്ങള്‍ അടങ്ങിയ പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കി. ഈ പരമ്പരയിലെ അവസാന മത്സരം ഇതേ വേദിയില്‍ വെച്ച് ഒമ്പതാം തീയതി നടക്കും.
മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ഇന്ത്യയ്ക്ക് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സെടുക്കാനേ കഴിഞ്ഞൂള്ളൂ. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 19.1 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. അര്‍ദ്ധ സെഞ്ചുറി നേടിയ ഡാനിയല്ലെ വ്യാറ്റാണ് ഇംഗ്ലണ്ടിന്റെ വിജയശില്പി. വ്യാറ്റ് 55 പന്തില്‍ നിന്ന് ആറു ബൗണ്ടറികളടക്കം 64 റണ്‍സെടുത്ത് പുറത്താകാതെ നില്കക്ുകയായിരുന്നു.
ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്മൃതി മന്ദാന (12), ജെമിമ (2), മിതാലി രാജ് (20) എന്നിവര്‍ക്കൊന്നും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതിരുന്നതോടെ ഇന്ത്യ പതറി. ഹര്‍ലീന്‍(14), ദീപ്തി ശര്‍മ (18), ശിഖാ പാണ്ഡെ(3), തനിയ ഭാട്ടിയ (1), ഭാരതി (18) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. രാധയും(3) ഏക്തയും(2) പുറത്താകാതെ നിന്നു.