2002ലെ ലോര്‍ഡ്സ് ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ പരമ്പര ഷര്‍ട്ട് ഊരാന്‍ പാടില്ലായിരുന്നെന്ന് സൗരവ് ഗാംഗുലി. അന്നങ്ങനെ ചെയ്തപ്പോള്‍ വിവിഎസ് ലക്ഷ്മണ് തടയാന്‍ ശ്രമിച്ചിരുന്നുവെന്നും ഗാംഗുലി. ലക്ഷ്മണിന്റെ വാക്കുകള്‍ ഗാംഗുലി കേട്ടിരുന്നുവെങ്കില്‍ അതൊരിക്കലും സംഭവിക്കില്ലായിരുന്നു. ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാംപ്യന്‍സ് എന്ന പരമ്പരയിലാണ് ഗാംഗുലി ലോര്‍ഡ്സിലെ ആ ദിനത്തെക്കുറിച്ച് സംസാരിച്ചത്.
എന്റെ ഇടതുവശത്തായി ലക്ഷ്മണും പുറകിലായി ഹര്ഭജന് സിങ്ങുമായിരുന്നു ഉണ്ടായിരുന്നത്. ഞാന്‍ ഈ ഷര്‍ട്ട് ഊരാന്‍ തുടങ്ങിയപ്പോള്‍ തന്നെ അത് ചെയ്യരുത്, അത് ചെയ്യരുത് എന്ന് ലക്ഷ്മണ് പറയുന്നുണ്ടായിരുന്നു. ഞാന്‍ ഷര്‍ട്ട് ഊരിക്കഴിഞ്ഞപ്പോള്‍ ലക്ഷ്മണ് എന്നോട് ചോദിച്ചു, ഞാന്‍ ഇപ്പോള്‍ എന്താ ചെയ്യുക? നീയും ഷര്‍ട്ട് ഊരിക്കോളാന്‍ ഞാന്‍ പറഞ്ഞു, ഗാംഗുലി വെളിപ്പെടുത്തി.
ഷര്‍ട്ട് ഊരാനുളള ചിന്ത പെട്ടെന്നാണ് എന്റെ മനസ്സില്‍ ഉണ്ടായത്. അതിനു മുന്‍പ് വാങ്കഡേ സ്റ്റേഡിയത്തില്‍ 3-3 ന് പരമ്പര സ്വന്തമാക്കിയപ്പോള്‍ ആന്‍ഡ്രൂ ഫിന്റോഫ് ചെയ്തത് പെട്ടെന്ന് ഞാനോര്‍ത്തു. ലോര്‍ഡ്സില്‍ എന്തുകൊണ്ട് എനിക്കത് ചെയ്തുകൂടായെന്ന് തോന്നി.
ലോര്‍ഡ്സില്‍ അന്നങ്ങനെ ചെയ്തതില്‍ പിന്നീട് താന്‍ വിഷമിച്ചിട്ടുണ്ടെന്നും ഗാംഗുലി പറഞ്ഞു. ഒരിക്കല്‍ മകള്‍ എന്നോട് ചോദിച്ചു, എന്തിനാണ് അങ്ങനെ ചെയ്തത്? ക്രിക്കറ്റില്‍ അത് ചെയ്യേണ്ട ആവശ്യമുണ്ടോ? ഞാനവളോട് പറഞ്ഞു, അന്നു ഞാന്‍ ചെയ്തത് തെറ്റാണ്. ജീവിതത്തില്‍ ചില സമയത്ത് ചില കാര്യങ്ങള്‍ നിങ്ങള്‍ അറിയാതെ ചെയ്തുപോകും
ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയില് തനിക്കേറെ പ്രതീക്ഷയുണ്ടെന്നും ഗാംഗുലി പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് സീരീസ് കോഹ്ലിക്ക് നേടാനാകുമെന്നും രാജ്യം കോഹ്ലിയില് പ്രതീക്ഷ അര്‍പ്പിക്കുന്നതായും ഗാംഗുലി പറഞ്ഞു. ഓഗസ്റ്റ് ഒന്നിന് എഗ്ബാസ്റ്റണിലാണ് ഇന്ത്യ-ഇംഗ്ലണ്ട ആദ്യ ടെസ്റ്റ് മല്‍സരം.