നാന്‍ജിങ്: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കെ. ശ്രീകാന്ത് മൂന്നാം റൗണ്ടില്‍. സ്പെയിന്റെ പാബ്ലോ അബിയാനെയാണ് ശ്രീകാന്ത് പരാജയപ്പെടുത്തിയത്. ആദ്യ ഗെയിം അനായാസം നേടിയ ശ്രീകാന്തിന് രണ്ടാം ഗെയിമില്‍ കാലിടറിയിരുന്നു.
മൂന്നാം ഗെയിമില്‍ പാബ്ലോയെ 21-14 പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് മൂന്നാം റൗണ്ട് ഉറപ്പിച്ചത്. ലോക അഞ്ചാം നമ്പറായ ഇന്ത്യന്‍ താരത്തിന്റെ ജയം 21-15, 12-21, 21-14 എന്ന സ്കോറിനായിരുന്നു.
മൂന്നാം റൗണ്ടില്‍ മലേഷ്യയുടെ ഡാരണ്‍ ലിയുവിനെയാണ് ശ്രീകാന്ത് നേരിടുന്നത്. ആദ്യ റൗണ്ടില്‍ ശ്രീകാന്ത് അയര്‍ലന്‍ഡിന്റെ നാത് എന്ഗൂയിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കു കീഴടക്കിയാണ് രണ്ടാം റൗണ്ടില്‍ പ്രവേശിച്ചത്.<