കാനഡ: ക്വാര്‍ട്ടര്‍ഫൈനലില്‍ മലേഷ്യയുടെ സീഡ് ചെയ്യപ്പെടാത്ത താരമായ ഐദില് ഷോലെ അലി സാദിക്കിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്പിച്ച് ലക്ഷ്യ സെന്‍ സെമിയില്‍ കടന്നു. സ്കോര്‍: 21-8, 21-18. ഇതോടെ ലോക ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ യുവതാരം ലക്ഷ്യ സെന്‍ മെഡലുറപ്പിച്ചു.
സെമിയിലെ ലക്ഷ്യ സെന്നിന്റെ എതിരാളി നിലവിലെ ചാമ്പ്യനായ തായ്ലന്‍ഡിന്റെ കുന്ലാവുദ് വിദിദ്സാറിനാണ്. നേരത്തെ ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ ലക്ഷ്യ തായ് താരത്തെ പരാജയപ്പെടുത്തിയിരുന്നു. ഇത് ലക്ഷ്യ സെന്നിന്റെ സാധ്യതകളെ വര്‍ധിപ്പിക്കുന്നു. ലക്ഷ്യ സെന്‍ ലോക ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്ഷിപ്പിനെത്തിയിരിക്കുന്നത് ജൂലായില്‍ നടന്ന ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം നേടിയ ശേഷമാണ്.
ലക്ഷ്യ സെന്നിന്റെ മുന്നേറ്റം ടൂര്‍ണമെന്റില്‍ മികച്ച ഫോമിലാണ്. ടൂര്‍ണമെന്റില്‍ ഇതുവരെ ഒരേയൊരു ഗെയിമില്‍ മാത്രമാണ് ലക്ഷ്യ പരാജയപ്പെട്ടത്. നേരത്തെ പ്രീ ക്വാര്‍ട്ടറില്‍ ചൈനീസ് തായ്പേയ് താരം ചെന്‍ ഷിയാവു ചെങ്ങിനെ പരാജയപ്പെടുത്തിയായിരുന്നു ലക്ഷ്യ സെന്നിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം. സ്കോര്‍: 15-21, 21-17, 21-14 ആണ്.