ഗാംഭീര്യത്തിന്റെ അടയാളമായി മാറിയ ബുള്ളറ്റ് ദിനം പ്രതിയാണ് തന്റെ ആരാധകരെ വാരിക്കൂട്ടുന്നത്. പ്രൗഢിക്കൊപ്പം ഏറെ സുരക്ഷിതമായ യാത്ര സമ്മാനിക്കുന്ന ബുള്ളറ്റ് വ്യത്യസ്ത മോഡലുകള്‍ നിരത്തിലിറക്കിയിട്ടുണ്ട്. എന്നാല്‍ ഇന്നത്തെ ച്ചര്‍ച്ച ക്ലാസിക് 500 എബിഎസ്നെക്കുറിച്ചാണ്. വിണിയിലേക്കെത്തിയ പുതിയ ക്ലാസിക് 500 എബിഎസ് പതിപ്പിന്റെ വില 2.10 ലക്ഷം രൂപയാണ്.
സാധാരണ ക്ലാസിക് 500 മോഡലുകളെക്കാള്‍ 20,000 മുതല്‍ 30,000 രൂപയോളം കൂടുതലാണ് ഈ പതിപ്പിന്. നിറങ്ങളുടെ അടിസ്ഥാനത്തിലും വിലയില്‍ വ്യത്യാസം വരുന്നുണ്ട്.എഞ്ചിന് 27.2 യവു കരുത്തു സൃഷ്ടിക്കാനാവും. നിലവില്‍ സ്റ്റെല്‍ത്ത് ബ്ലാക്, ഡെസേര്‍ട്ട് സ്റ്റോം നിറപതിപ്പുകള്‍ക്ക് മാത്രമെ എബിഎസ് ലഭിക്കുകയുള്ളൂ. അടുത്തിടെ വിപണിയില്‍ എത്തിയ ക്ലാസിക് 350 സിഗ്നല്‍സ് എഡിഷനിലുള്ളതുപോലെ ബോഷ് നിര്‍മ്മിത ഇരട്ട ചാനല്‍ എബിഎസ് യൂണിറ്റാണ് ക്ലാസിക് 500 മോഡലിലും.
എബിഎസ് നല്കിയതൊഴിച്ചാല് മറ്റു കാര്യമായ മാറ്റങ്ങളൊന്നും പുതിയ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 മോഡലിനില്ല. നിലവിലുള്ള 499 സിസി എയര്‍ കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിന് തന്നെയാണ് ബൈക്കില്‍. മുന്നിലെ ടെലിസ്കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഗ്യാസ് ചാര്‍ജ്ഡ് ഷോക്ക് അബ്സോര്‍ബറുകളും ക്ലാസിക് 500 എബിഎസ് പതിപ്പില്‍ സസ്പെന്ഷന് നിറവേറ്റും. ബ്രിട്ടണില്‍ ജനിച്ച് ഇന്ത്യയില്‍ വളര്‍ന്ന ബുള്ളറ്റ് ആരാധകര്‍ക്കായി ഇനിയും സര്‍പ്രൈസുകള്‍ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്.