കൊച്ചി: ‘കണക്ടഡ് ഇലകട്രിക് ഓട്ടോമോട്ടീവ് ഡ്രൈവ്സ്’ എന്ന ‘സീഡ്’ ഇന്ത്യയുടെ ഇലക്ട്രിക് വാഹനരംഗത്ത് മാറ്റം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്. സീഡ് എന്ന സംരംഭം ചെയ്യുന്നത് ഇലക്ട്രിക് വാഹനത്തിലെ ബാറ്ററിക്കും മോട്ടോറിനുമിടയില്‍ സ്ഥാപിക്കുന്ന മോട്ടോര്‍ ഡ്രൈവിനെ വേണ്ട വിധത്തില്‍ പ്രയോജനപ്പെടുത്തുക എന്നതാണ്.
ഇറക്കം ഇറങ്ങുമ്പോള്‍ വാഹനത്തിന് ഊര്‍ജം ആവശ്യമല്ല. ഈ സമയം കറങ്ങുന്ന മോട്ടോറില്‍ നിന്നുള്ള എനര്‍ജി ജനറേറ്റ് ചെയ്തെടുക്കുകയും ഈ ഊര്‍ജം തിരികെ ബാറ്ററിയിലേക്ക് വിട്ട് ഇത് ശേഖരിക്കുകയും ചെയ്യുക എന്നതാണ് സീഡ് അവതരിപ്പിക്കുന്ന ആശയം.
കൂടാതെ വാഹനത്തില്‍ ശേഖരിച്ചുവെച്ചിരിക്കുന്ന ഡേറ്റകളുടെ അടിസ്ഥാനത്തില്‍ സോഫ്റ്റ്വേര്‍ ഉപയോഗിച്ച് വാഹനത്തെ നിയന്ത്രിക്കാനുള്ള സംവിധാനവും സീഡ് പരിചയപ്പെടുത്തുന്നുണ്ട്. തങ്ങളുടെ പുതിയ സംവിധാനത്തെക്കുറിച്ച് പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളുമായി ചര്‍ച്ചയിലാണെന്ന് സീഡിന്റെ സഹസ്ഥാപകനും ചീഫ് ടെക്നിക്കല്‍ ഓഫീസറുമായ രതീഷ് നായര്‍ വ്യക്തമാക്കി.