ന്യൂഡല്‍ഹി: ഒരു കാലഘട്ടത്തിലെ സിനിമകളില്‍ തട്ടികൊണ്ടുപോകലിനായി സ്ഥിരം ഉപയോഗിച്ചിരുന്ന മാരുതി ഒമിനി വാന്‍ ഓര്‍മ്മയാകുന്നു. ഇന്ത്യയുടെ പ്രിയപ്പെട്ട ‘കിഡ്നാപ്പിങ്’ വാഹനത്തിന്റെ നിര്‍മ്മാണം മാരുതി അവസാനിപ്പിക്കുകയാണ്. 35 വര്‍ഷമായി ഇന്ത്യയില്‍ കൂടുതല്‍ വില്‍ക്കപ്പെടുന്ന മള്‍ട്ടിപ്പിള്‍ പര്‍പ്പസ് വാഹനമായ ഒമിനിയുടെ നിര്‍മ്മാണം മാരുതി ഉടന്‍ നിര്‍ത്തുമെന്ന് ന്യൂസ്18 റിപ്പോര്‍ട്ട് ചെയ്യുന്നു.
മാരുതിയുടെ ആദ്യത്തെ കാര്‍ മാരുതി 800 അവതരിപ്പിച്ചതിന് ശേഷം 1984 ലാണ് ഒമനി വാന്‍ ആദ്യമായി നിരത്തിലിറങ്ങിയത്. പിന്നീട് ഇതിന്റെ പല മോഡലുകള്‍ എത്തി. അംബുലന്‍സായി രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ഒന്നാണ് മാരുതി ഒമനി. അതേസമയം, ദിവസങ്ങള്‍ക്ക് മുന്‍പ് സുരക്ഷാ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് പുതിയ മാരുതി സുസുക്കി ഇക്കോ ഇറക്കിയിരുന്നു.