ഒരു കാലത്ത് പഴയ ട്രയല്‍സ് മോഡലുകള്‍ റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ താരമായിരുന്നു. ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പുതിയ 350, 500 ബുള്ളറ്റ് ട്രയല്‍സ് മോഡലുകള്‍ പുറത്തിറക്കിയിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. ട്രയല്‍സിന്റെ രൂപകല്പന നട്തതിയിരിക്കുന്നത് ഇപ്പോള്‍ നിരത്തിലുള്ള 350, 500 മോഡലുകളുടെ അടിസ്ഥാനത്തില്‍ ഓഫ് റോഡ് യാത്രകള്‍ക്ക് അനുയോജ്യമായ തരത്തിലാണ്. ഇവയുടെ എക്സ്ഷോറൂം വില ട്രയല്‍സ് 350 മോഡലിന് 1.62 ലക്ഷം രൂപയും ട്രയല്‍സ് 500 ന് 2.07 ലക്ഷം രൂപയുമാണ്.
ട്രയല്‍സിലെ പ്രധാന പ്രത്യേകതകള്‍ ഉയര്‍ന്ന എക്സ്ഹോസ്റ്റ്, സ്പോക്ക്ഡ് വീല്‍, വലിയ ടയര്‍, റിയര്‍ ക്യാരിയര്‍, സിംഗിള്‍ സീറ്റ്, പിന്നിലെ ഉയര്‍ന്ന മഡ്ഗാര്‍ഡ് എന്നിവയാണ്. ഇവയുടെ ടയറുകള്‍ ഓഫ് റോഡ് യാത്രകള്‍ക്ക് ഉതകുന്ന രീതിയിലാണ്. ഹാന്‍ഡില്‍ ബാര്‍ അല്പം ഉയര്‍ന്ന് സ്പോര്‍ട്സ് ടെപ്പാണ്. ഇതില്‍ ക്രോസ് ബ്രെയ്സും ഉണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ഇന്റര്‍സെപ്റ്ററിലേതിന് സമാനമാണ് ട്രയല്‍സിലെ ഇന്റിക്കേറ്ററും ടെയില്‍ ലൈറ്റും. സ്റ്റാന്റേര്‍ഡ് ബുള്ളറ്റിന് സമാനമാണ് ഫ്യുവല്‍ ടാങ്ക്, ഹെഡ്ലൈറ്റ്, എന്ജിന്, ഇരുവശങ്ങള്‍ എന്നിവ.
ട്രയല്‍സ് 350 റെഡ് ഫ്രെയ്മിലും ട്രയല്‍സ് 500 ഗ്രീന്‍ ഫ്രെയ്മിലുമാണ് അവതരിപ്പിച്ചിരിക്കുന്നത്. 350 ട്രെയല്‍സില്‍ 19.8 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കുമേകുന്ന 346 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഉള്ളത്. ട്രെയല്‍സ് 500ല്‍ 27.2 ബിഎച്ച്പി പവറും 41.3 എന്‍എം ടോര്‍ക്കേകുന്ന 499 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനും. രണ്ടിലും ഗിയര്‍ബോക്സ് 5 സ്പീഡാണ്.
അവയുടെ വീല്‍ മുന്നില്‍ 19 ഇഞ്ചും പിന്നില്‍ 18 ഇഞ്ചുമാണ്. സസ്പെന്ഷന് മുന്നില്‍ ടെലിസ്കോപ്പിക് ഫോര്‍ക്കും പിന്നില്‍ ട്വിന്‍ ഷോക്ക് അബ്സോര്ബേഴുസുമാണ്. സുരക്ഷ ഉറപ്പുവരുത്തുന്നതിനായി മുന്നില്‍ 280 എംഎം ഡിസ്ക് ബ്രേക്കും പിന്നില്‍ 240 എംഎം ഡിസ്ക് ബ്രേക്കുമുണ്ട്. കൂടാതെ ഡ്യുവല്‍ ചാനല്‍ എബിഎസ് സുരക്ഷയും ട്രയല്സിലുണ്ട്.