അബുദാബി: യുഎഇ, സൗദി അറേബ്യ, ഈജിപ്ത്, ജോര്‍ദാന്‍, പാകിസ്താന് എന്നീ രാജ്യങ്ങളിലുള്ള ‘കാര്‍ റീമി’ന്റെ അവകാശം ഊബര്‍ ടെക്നോളജി സ്വന്തമാക്കുന്നു. 3.1 ബില്യണ്‍ ഡോളര്‍ നല്കി കരാര്‍ ധാരണയായതായി ഊബര്‍ വ്യക്തമാക്കി. കാര്‍ റീമിന്റെ എല്ലാ സംരഭങ്ങളും ഇതോടെ ഊബറിന്റെ നിയന്ത്രണത്തിലാവും.
ഏകദേശം നാനൂറോളം നഗരങ്ങളില്‍ നെറ്റ്വര്‍ക്കുള്ള സ്ഥാപനങ്ങളാണ് കാര്‍ റീമും, ഊബറും. ഔദ്യോഗിക അനുമതി ലഭിച്ചാല്‍ കരാര്‍ അടുത്ത വര്‍ഷം ആദ്യം നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ കാര്‍ റീമ് ഊബറിന്റെ അനുബന്ധസ്ഥാപനമായി മാറും.
ഊബറിന്റെ നിയന്ത്രണത്തിലായാലും കാര്‍ റീമ് സ്വതന്ത്ര കമ്പനി ആയി തന്നെ പ്രവര്‍ത്തിക്കും. പശ്ചിമേഷ്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ തുക ചെലവിട്ടുള്ള ഒരു സാങ്കേതിക കൈമാറ്റം കൂടിയാണിത്.