ഇന്ത്യയിലേക്ക് മഹീന്ദ്ര-ഫോര്‍ഡ് കൂട്ടുകെട്ടില്‍ പ്രീമിയം കോംപാക്ട് എസ്യുവി എത്തിക്കാനൊരുങ്ങുന്നു. നിരത്തിലേക്ക് എത്താനിരിക്കുന്ന xuv500ന് അടിസ്ഥാനമൊരുക്കുന്ന പ്ലാറ്റ്ഫോമിലായിരിക്കും ഈ വാഹനവും ഒരുങ്ങുകയെന്നാണ് സൂചന. എന്നാല്‍ വാഹനത്തിന്റെ വിലയെക്കുറിച്ചുള്ള വിവരങ്ങളൊന്നും കമ്പനി പുറത്ത് വിട്ടിട്ടില്ല.
മഹീന്ദ്രയും ഫോര്‍ഡും ചേര്‍ന്നാണ് വാഹനത്തിന്റെ എന്ജിന് വികസിപ്പിക്കുക. എന്നാല്‍ ഇതിന്റെ ഡിസൈന്‍ ഫോര്‍ഡായിരിക്കും നിര്‍വഹിക്കുക. എതിരാളികളായ മറ്റുള്ള വാഹങ്ങളോട് കിടപിടിക്കുന്ന സൗന്ദര്യത്തോടെയായിരിക്കും വാഹനം ആരാധകര്‍ക്കു മുന്നില്‍ എത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്.
അഞ്ച്, ഏഴ് സീറ്റുകളില്‍ വാഹനം എത്തുമെന്നാണ് പുതിയ വിവരം. ഇന്റീരിയറില്‍ പുതുമ ഉണ്ടാകുമെന്നാണ് കരുതുന്നത്. ലെതര്‍ സീറ്റ്, വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സണ്‍റൂഫ്, സ്മാര്‍ട്ടി കീ തുടങ്ങിയ സംവിധാനങ്ങള്‍ സ്റ്റാന്റേഡായിരിക്കും. 180 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ബിഎസ്-6 നിലവാരത്തിലുള്ള മഹീന്ദ്രയുടെ പുതുതലമുറ 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനായിരിക്കും വാഹനത്തിന് കരുത്തേകുക.