ഇനി ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളത്തിന് മഹീന്ദ്രയുടെ മാര്ക്സ്മാന് സുരക്ഷയൊരുക്കും. ഇന്ത്യന്‍ വാഹനനിര്‍മ്മാതാക്കളായ മഹീന്ദ്ര നിര്‍മ്മിച്ച കവചിത വാഹനമായ മാര്ക്സ്മാന്റെ ആറ് യൂണിറ്റ് ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിന് നല്കി.
മഹീന്ദ്രയുടെ ആറ് മാര്ക്സ്മാന് എത്തിയിട്ടുള്ളത് വിമാനത്താവളത്തിന് സുരക്ഷയൊരുക്കുന്ന സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിന്റെ (സിഐഎസ്എഫ്) വാഹന വ്യൂഹത്തിലേക്കാണ്.
മാര്ക്സ്മാന് ഒരുക്കിയിട്ടുള്ളത് സൈനിക വാഹനങ്ങളോട് കിടപിടിക്കുന്ന തരത്തിലാണ്. ഈ വാഹനത്തിന് തോക്ക് ഉപയോഗിച്ചുള്ള ആക്രമങ്ങളെയും ഗ്രെനേഡ് ആക്രമണത്തെയും മൈന്‍ സ്ഫോടനത്തെയും പോലും പ്രതിരോധിക്കാനുള്ള കരുത്ത് ഉണ്ട്.
വശങ്ങളില് നല്‍കിയിട്ടുള്ള വിന്‍ഡോയ്ക്ക് ഇരുമ്പ് ഉപയോഗിച്ചുള്ള ഗ്രില്ല് സുരക്ഷയൊരുക്കും. കരുത്തുറ്റ ഹാഡ്ടോപ്പാണ് മാര്ക്സ്മാനിനുള്ളത്. ആവശ്യമുള്ളപ്പോള്‍ വിന്‍ഡ് ഷീല്‍ഡിലേക്ക് തുറക്കാന്‍ സാധിക്കുന്ന ഒരു ഗ്രില്ല് വാഹനത്തിന്റെ മുന്‍വശത്ത് ഗ്രില്ല് നല്കിയിരിക്കുന്നതിനൊപ്പം ബോണറ്റിലുണ്ട്.
ഈ വാഹനത്തിന്റെ മുന്‍ നിരയില്‍ രണ്ടും പിന്നില്‍ നാലും സീറ്റുകളാണ് നല്‍കിയിട്ടുള്ളത്. ഇതിന് പുറമെ ഈ വാഹനം മഹീന്ദ്ര പുറത്തിറക്കിയിട്ടുള്ളത് കവചിത വാഹനഹങ്ങള്ക്കാവശ്യമുള്ള എല്ലാ സന്നാഹങ്ങളോടും കൂടിയാണ്. ഗിയര്‍ബോക്സ് അഞ്ച് സ്പീഡ് ആണ്. 2.2 ലിറ്റര്‍ എംഹോക് ടര്‍ബോ ഡീസല്‍, 2.6 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡിഐ എന്നീ എന്ജിന് ഒപ്ഷനുകളില്‍ മാര്ക്സ്മാന് എത്തുന്നുണ്ട്.