വാഹന പ്രേമികളെ ലക്ഷ്യമിട്ട് അടിമുടി മാറ്റങ്ങളോടെ പുതിയ ഫോര്‍ഡ് ഫിഗോ എത്തി. നിലവിലുള്ള 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസലിനൊപ്പം പുതിയ 1.2 ലിറ്റര്‍ ഡ്രാഗണ്‍ സീരീസ് പെട്രോള്‍ എന്‍ജിനും പുതിയ ഫിഗോയില്‍ ഉണ്ട്. മൂന്ന് വേരിയന്റുകളില്‍ 2019 ഫിഗോ ലഭ്യമാകുക. ആംബിയന്റ്, ടൈറ്റാനിയം, ടൈറ്റാനിയം ബ്ലു എന്നിവയാണവ.
ഫിഗോയുടെ പെട്രോള്‍ പതിപ്പിന് 5.15 ലക്ഷം രൂപ മുതല്‍ 8.09 ലക്ഷം വരെയാണ് വില. ഡീസലിന് 5.95 ലക്ഷം മുതല്‍ 7.74 ലക്ഷം വരെയുമാണ് ഡല്‍ഹി എക്സ്ഷോറൂം വില. പുതുക്കിപ്പണിത ഗ്രില്‍, ഹെഡ്ലാമ്പ്, ഫോഗ് ലാമ്പിന് ചുറ്റുമുള്ള ക്രോം ട്രിം, പുതിയ ബംമ്പര്‍-റിയര്‍ ബംമ്പര്‍, ഏഴ് ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തോടെ പുതുക്കിപ്പണിത ഡാഷ്ബോര്‍ഡ്, ത്രീ സ്പോക്ക് മള്‍ട്ടി ഫങ്ഷന് സ്റ്റിയറിങ് വീല്‍ എന്നിവ 2019 ഫിഗോയെ വ്യത്യസ്തമാക്കുന്നു.
സുരക്ഷാകാര്യത്തില്‍ 2019 ഫിഗോ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. ഡ്രൈവര്‍ പാസഞ്ചര്‍ സൈഡ് എയര്‍ബാഗ്, എബിഎസ്, ഇബിഡി, പാര്‍ക്കിങ് സെന്‍സര്‍, റിയര്‍ വ്യൂ ക്യാമറ എന്നിവയും ഫിഗോയില്‍ നല്‍കിയിട്ടുണ്ട്. ഉയര്‍ന്ന വകഭേദത്തില്‍ സൈഡ്-കര്ട്ടണ് എയര്‍ബാഗ്, ഇഎസ്പി, ട്രാക്ഷന്‍ കണ്ട്രോള്, ഹില്‍ ലോഞ്ച് അസിസ്റ്റ് എന്നിങ്ങനെ നീളുന്നതാണ് ഫിഗോയിലെ സുരക്ഷാസംവിധാനങ്ങള്‍.
പുതിയ 1.2 ലിറ്റര്‍ പെട്രോള്‍ എന്ജിന് 96 ബിഎച്ച്പി പവറും 120 എന്‍എം ടോര്‍ക്കുമേകും. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനില്‍ 123 ബിഎച്ച്പി പവറും 150 എന്‍എം ടോര്‍ക്കും ലഭിക്കും. 100 ബിഎച്ച്പി പവറും 215 എന്‍എം ടോര്‍ക്കുമേകുന്നതാണ് 1.5 ലിറ്റര്‍ ഡീസല്‍ എന്ജിന്. 1.5 ലിറ്ററില്‍ മാത്രം 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ്. എന്നാല്‍ ബാക്കി രണ്ടിലും 5 സ്പീഡ് മാനുവലാണ് ട്രാന്സ്മിഷന്. 3941 എംഎം നീളവും 1704 എംഎം വീതിയും 1525 എംഎം ഉയരവുമാണ് ഫോഗിനുള്ളത്.