ഇന്ത്യയിലെ സ്പോര്‍ട്സ് മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തിലേക്ക് ഹോണ്ട പുറത്തിറക്കാനിരിക്കുന്ന സിബിആര്‍ 650 ആറിന്റെ ബുക്കിങ് ആരംഭിച്ചതായി കമ്പനി അറിയിച്ചു. രാജ്യത്തെ ഹോണ്ട വിംഗ് വേള്‍ഡ് ഔട്ട്ലെറ്റുകള് വഴി 15,000 രൂപ സ്വീകരിച്ചാണ് ബുക്കിങ്. എട്ടു ലക്ഷം രൂപയ്ക്കു താഴെയായിരിക്കും വാഹനത്തിന്റെ എക്സ്ഷോറൂം വില. ഗ്രാന്‍ഡ് പ്രിക്സ് റെഡ്, മാറ്റ് ഗണ്‍പൗഡര്‍ ബ്ലാക്ക് മെറ്റാലിക് എന്നീ രണ്ടു നിറങ്ങളിലായിരിക്കും വാഹനം ലഭ്യമാകുക.
നിലവിലുള്ള സിബിആര്‍ 650 എഫിന് പകരമായാണ് സിബിആര്‍ 650 ആര് വിപണിയിലേക്ക് എത്തുന്നത്. ട്വിന്‍ എല്‍ഇഡി ഹെഡ്ലാമ്പ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സിംഗിള്‍ അണ്ടര്‍സൈഡ് എക്സ്ഹോസ്റ്റ് എന്നിവയാണ് വാഹനത്തിന്റെ പ്രധാന പ്രത്യേകതകള്‍. മുന്നില്‍ 41 എംഎം SFF അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കും പിന്നില്‍ അഡ്ജസ്റ്റബിള് മോണോഷോക്കുമാണ് സസ്പെന്ഷന്.
649 സിസി ലിക്വിഡ് കൂളര്‍ ഫോര്‍-സിലണ്ടര്‍, ഡിഒഎച്ച്സി 16- വാല്‍വ് എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 12000 ആര്‍പിഎമ്മില്‍ 94 ബിഎച്ച്പി പവറും 8500 ആര്‍പിഎമ്മില്‍ 64 എന്‍എം ടോര്‍ക്കുമേകും 6 സ്പീഡാണ് ഗിയര്‍ബോക്സ്. സ്ലിപ്പര്‍ ക്ലച്ച് സംവിധാനവുമുണ്ട്. സുരക്ഷയ്ക്കായി മുന്നില്‍ 310 എംഎം ഡിസ്കും പിന്നില്‍ 240 എംഎം ഡിസ്ക് ബ്രേക്കുമാണുള്ളത്. വാഹനത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ഡ്യുവല്‍ എബിഎസ് സംവിധാനവുമുണ്ട്.