കഴിഞ്ഞ മാസം മുതല്‍ ഔദ്യോഗികമായി ബുക്കിങ് ആരംഭിച്ച മഹീന്ദ്രയുടെ XUV 300 ഫെബ്രുവരി 14-ന് ഇന്ത്യന്‍ നിരത്തിലെത്തും. XUV 300-ന് ഇതിനോടകം തന്നെ 4000-ത്തിലേറെ പ്രീ ബുക്കിങ് ലഭിച്ചതായും 60,000 ത്തിലേറെ അന്വേഷണങ്ങള്‍ വന്നെന്നും കമ്പനി അറിയിച്ചു.
X100 പ്ലാറ്റ്ഫോമിലാണ് XUV300-ന്റെയും നിര്‍മ്മാണം. വെര്‍ട്ടിക്കല്‍ ക്രോം ഫിനിഷോടെയുള്ള വീതിയേറിയ ഗ്രില്‍, എല്‍ രൂപത്തിലുള്ള എല്‍ഇഡി ഹെഡ്ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റ്, വലിയ ബംമ്പര്‍, വീതിയേറിയ എയര്‍ ഡാം, വലിയ ടെയില്‍ ലാമ്പ്, മാസീവ് ബംമ്പര്‍, ലോവര്‍ ബംമ്പറിലെ മാസീവ് ബ്ലാക്ക് ക്ലാഡിങ്, റൂഫ് മൗണ്ടഡ് സ്പോയിലര്‍, മെഷീന് കട്ട് അലോയി വീല്‍ എന്നിവയെല്ലാം XUV 300 നെ വ്യത്യസ്തമാക്കുന്നു.
ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്ട്രോള്, ഫാക്ടറി ഫിറ്റഡ് സണ്‍റൂഫ്, ലെതര്‍ സീറ്റ് തുടങ്ങി നിരവധി പ്രീമിയം ഫീച്ചേഴ്സ് വാഹനത്തിലുണ്ട്. 7 ഇഞ്ചാണ് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയും ഇതിലുണ്ട്. 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമായിരിക്കും XUV300ല്‍ നല്‍കുക. 6 സ്പീഡ് മാനുവലായിരിക്കും ട്രാന്സ്മിഷന്. പെട്രോളില്‍ 17 കിലോമീറ്ററും ഡീസല്‍ മോഡലിന് 20 കിലോമീറ്റര്‍ മൈലേജും ലഭിക്കും.
സുരക്ഷാകാര്യത്തിലും XUV 300 ഒരു വിട്ടുവീഴ്ചയിക്കും തയ്യാറല്ല. ഏഴ് എയര്‍ബാഗ്, ഐസോഫിക്സ് ചൈല്‍ഡ് സീറ്റ് മൗണ്ട്സ്, ആള് ഫോര്‍ ഡിസക് ബ്രേക്ക്, ഫ്രണ്ട് പാര്‍ക്കിങ് സെന്‍സര്‍, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, റിവേഴ്സ് ക്യാമറ, ഹില്‍ ഹോള്‍ഡ് അസിസ്റ്റോടുകൂടിയ ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ പിന്‍നിരയില്‍ മിഡില്‍ സീറ്റിലെ ത്രീ പോയന്റ് സീറ്റ് ബെല്‍റ്റ്, സ്പീഡ് അലര്‍ട്ട്, റിയര്‍ ഫോഗ് ലാമ്പ് എന്നിങ്ങനെ സുരക്ഷാ സന്നാഹങ്ങള്‍. മാരുതി വിറ്റാര ബ്രെസ, ഫോര്‍ഡ് എക്കോസ്പോര്‍ട്ട്, ടാറ്റ നെക്സോണ്‍ എന്നിവയാണ് വിപണിയില്‍ XUV 300 ന്റെ മുഖ്യ എതിരാളികള്‍.