കോംമ്പി ബ്രേക്കിംഗ് സംവിധാനത്തോടെ സുസുക്കിയുടെ സ്കൂട്ടര്‍ ആക്സസ് 125 എത്തി. പുതിയ സുരക്ഷാ ചട്ടങ്ങള്‍ ഈ വര്‍ഷം ഏപ്രില്‍ മുതല്‍ നിലവില്‍ വരുന്നതിനെ തുടര്‍ന്നാണ് പുതിയ മാറ്റങ്ങളോടെ സ്കൂട്ടറിനെ അവതരിപ്പിക്കുന്നത്. കോംബി ബ്രേക്കിംഗ് സംവിധാനം നല്കിയതൊഴിച്ചാല് വേറെ മാറ്റങ്ങളൊന്നും ആക്സസ് 125 സ്കൂട്ടറിനില്ല.
56,667 രൂപയാണ് പുതിയ സ്കൂട്ടറിന് വില. നിലവില്‍ ഡീലര്‍ഷിപ്പുകളിലുള്ള സിബിഎസ് സുരക്ഷയില്ലാത്ത ആക്സസ് 125 ന് 55,977 രൂപയാണ് വില. സിബിഎസില്ലാത്ത മുന്‍മോഡലിനെക്കാളും 690 രൂപ മാത്രമെ പുതിയ ആക്സസ് 125 സിബിഎസ് പതിപ്പിന് കൂടുതലുള്ളൂ. ഇനി മുതല്‍ കോംബി ബ്രേക്ക് സംവിധാനത്തോടെയാണ് ആക്സസ് 125 ഡ്രം വകഭേദം വിപണിയിലേക്ക് എത്തുക.