ജപ്പാന് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ സ്പോര്‍ട്സ് ബൈക്ക് ശ്രേണിയിലെ ഏറെ ശ്രദ്ധയാകര്‍ഷിച്ച സിബിആര്‍150 വീണ്ടും അവതരിപ്പിച്ചു. ആദ്യഘട്ടമായി ഇന്തോനേഷ്യയിലാണ് പുതിയ സിബിആര്‍ 150 എത്തിയിരിക്കുന്നത്.
എല്‍ഇഡി ടേണ്‍ ഇന്റിക്കേറ്റര്‍, എബിഎസ് ബാഡ്ജിങ്ങ്, ഡുവല്‍ ടോണ്‍ എക്സ്ഹോസ്റ്റ് പെപ്പ് എന്നിവയാണ് പുതിയ സിബിആര്‍ 150 ലെ പുതുമകള്‍.ബൈക്കിന്റെ മുന്നില്‍ നല്‍കിയിരുന്ന വിന്‍ഡ് ഷീല്‍ഡിന്റെ വലിപ്പം കൂട്ടിയിട്ടുണ്ട്. ഇതിനൊപ്പം ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഫുള്‍ എല്‍ഇഡി ഹെഡ്ലൈറ്റ്, മുന്നിലും പിന്നിലും ഡിസ്ക്ക് ബ്രേക്കും ഡുവല്‍ ചാനല്‍ എബിഎസും എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്നലുമാണ് പുതിയ സിബിആറിലെ മറ്റൊരു പുതുമ.
പിന്നില്‍ അഞ്ച് ലെവലില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയുന്ന മോണോഷോക്കും മുന്നില്‍ ടെലിസ്കോപിക് സസ്പെന്‍ഷനുമാണ് ഒരുക്കിയിരിക്കുന്നത്. മാറ്റ് ബ്ലാക്ക്, വിക്ടറി ബ്ലാക്ക് റെഡ്, മോട്ടോ ജിപി എഡീഷന്, ഹോണ്ട റേസിങ് റെഡ് എന്നീ നാല് നിറങ്ങളിലാണ് ഇത്തവണ സിബിആര്‍ 150ആര് എത്തുന്നത്.
എന്നാല്‍, ആറ് സ്പീഡ് ഗിയര്‍ബോക്സില്‍ മുന്‍ മോഡലില്‍ നല്‍കിയിരുന്ന 17.1 പിഎസ് പവറും 14.4 എന്‍എം ടോര്‍ക്കുമേകാന്‍ ശേഷിയുള്ള 150 സിസി ഡിഒഎച്ച്സി ലിക്വിഡ് കൂള്‍ഡ് എന്ജിന് തന്നെയാണ് ഇതിലും നല്‍കിയിട്ടുള്ളത്. സൗന്ദര്യം കൂട്ടുന്നതിനൊപ്പം പ്രകടനം മെച്ചപ്പെടുത്താനുള്ള നീക്കങ്ങളും നിര്‍വഹിച്ചിട്ടുണ്ടെന്നാണ് ഹോണ്ട അവകാശപ്പെടുന്നത്.