മാരുതി എര്‍ട്ടിഗ പുതിയ മോഡല്‍ നവംബര്‍ 21 ന് വിപണിയില്‍. സ്റ്റൈലിഷ് ലുക്കില്‍ വിപണിയിലേക്ക് വരാന്‍ ഒരുങ്ങുന്ന പുതിയ എര്‍ട്ടിഗയ്ക്ക് ഒരുപാട് പ്രത്യേകതകളുണ്ട്.
മുന്‍ മോഡലില്‍ നിന്ന് വലിപ്പം കൂടിയിട്ടുണ്ട് എന്നതാണ് എര്‍ട്ടിഗയ്ക്ക് സംഭവിച്ച പ്രധാന മാറ്റം. 4395 എംഎം നീളവും 1735 എംഎം വീതിയും 1690 എംഎം ഉയരവും നല്‍കിയിട്ടുണ്ടെങ്കിലും ഗ്രൗണ്ട് ക്ലീയറന്‍സ് 180 എംഎം ആയി കുറച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ക്രോം ആവരണം നല്‍കിയിട്ടുള്ള ഹെക്സഗണല്‍ ഗ്രില്ലാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്. ഇതിനൊപ്പം പ്രൊജക്ഷന് ഹെഡ്ലാമ്പ്, രൂപമാറ്റം വരുത്തിയ ബമ്പര്‍, ക്ലാഡിങ്ങിന്റെ അകമ്പടി നല്‍കിയിട്ടുള്ള ഫോഗ്ലാമ്പ് എന്നിവ മുന്‍വശത്തിന് മോഡി കൂട്ടുന്നത്.
ക്യാറക്ടര്‍ ലൈനുകള്‍ ക്രോം ഡോര്‍ ഹാന്‍ഡില്‍, ഇലക്ട്രിക് സൈഡ് മിറര്‍ എന്നിവയ്ക്കൊപ്പം കൂടുതല്‍ സ്റ്റൈലിഷായ മള്‍ട്ടി സ്പോക്ക് അലോയി വീലുകളുംവശങ്ങള് കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനായി ഇതില്‍ നല്‍കിയിട്ടുണ്ട്.
സിയാസില്‍ കണ്ട 7.0 ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം പുതിയ എര്‍ട്ടിഗയിലും ഉണ്ടാവും. തുകലില്‍ പൊതിഞ്ഞ സ്റ്റിയറിങ് വീല്‍, പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് ഇന്റീരിയറില്‍ നല്‍കിയിരിക്കുന്ന പുതുമ ഇരട്ട എയര്‍ബാഗുകള്‍, ഇലക്ട്രിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനം, ഐസോഫിക്സ് ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിവ ആദ്യ സെഗ്മെന്റ് മോഡലുകളില്‍ വരെയുണ്ടാകും.
1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കും എര്‍ട്ടിഗയ്ക്കും മാരുതി സുസുക്കി നല്‍കുക. ഇത് 102 ബിഎച്ച്പി. കരുത്തും 138 എന്‍എം. ടോര്‍ക്കുമേകും. അഞ്ച് സ്പീഡ് മാനുവല്‍, ഒട്ടോമാറ്റിക് ഗിയര്‍ബോക്സും ഇതില്‍ നല്‍കും. മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്സയിലൂടെയാണ് എര്‍ട്ടിഗ ഉപയോക്താക്കളിലേക്ക് എത്തുന്നത്.