കാറുകളുടെയും മറ്റ് വാഹനങ്ങളുടെയും മുന്നിലും പിന്നിലും ഘടിപ്പിച്ചിരിക്കുന്ന ബുള്‍ ബാറുകള്‍ അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നു. അടുത്തിടെ നിരോധിച്ചിട്ടും ബുള്‍ ബാറുകള്‍ വാഹനങ്ങളില്‍ കണ്ടുവരുന്ന സ്ഥിതിയാണ്. ഇതിനു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന അപകട സാധ്യതയെപ്പറ്റി ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ.?
കാര്‍ബണ്‍ റീ ഇന്‍ഫോഴ്സ്ഡ് പ്ലാസ്റ്റിക് എന്ന കോംബൗണ്ട് ഉപയോഗിച്ചാണ് എല്ലാ വാഹനങ്ങളുടെയും മുന്‍ഭാഗവും പിന്‍ഭാഗവും നിര്‍മ്മിച്ചിരിക്കുന്നത്. കാറുകളുടെ എന്ജിന് റൂം വരുന്ന ഭാഗം ക്രംബിള്‍ സോണ്‍ എന്നാണ് അറിയപ്പെടുന്നത്. വാഹനത്തിന്റെ മുന്‍ഭാഗത്തുണ്ടാകുന്ന ആഘാതം ഡ്രൈവര്‍ ക്യാബിനില്‍ എത്താതെ ആ മേഖലയില്‍ അവസാനിക്കുന്ന രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.
എന്നാല്‍, മുന്നില്‍ ക്രാഷ് ഗാര്‍ഡ്, ബുള്‍ ബാര്‍ തുടങ്ങിയവ നല്‍കുന്നതോടെ മുന്‍വശം കൂടുതല്‍ ദൃഢമാകും. കാരണം, ബുള്‍ ബാര്‍, ക്രാഷ് ഗാര്‍ഡ് മുതലായവ വാഹത്തിന്റെ ഷാസിലിലാണ് ഉറപ്പിക്കുന്നത്. അതുകൊണ്ട് വാഹനത്തിലുണ്ടാകുന്ന ആഘാതം ഡ്രൈവര്‍ ക്യാബിനിലെത്തും. ഇത് കൂടാതെ ബുള്‍ ബാര്‍ ഒടിഞ്ഞ് ഡ്രൈവര്‍ ക്യാബിനിലെത്താനും ഇടയുണ്ട്.
ഇതിന് പുറമെ, കാല്‍നട യാത്രക്കാരെയോ, ടൂ വീലര്‍ യാത്രക്കാരെയോ ബുള്‍ ബാര്‍ ഘടിപ്പിച്ച വാഹനം ഇടിച്ചാല്‍ അവര്‍ക്കുണ്ടാകുന്ന പരിക്കും മാരകമായിരിക്കും. ബുള്‍ ബാര്‍ ഇല്ലാതെയുള്ള ഇടിയുടെ ആഘാതത്തിന്റെ ഇരട്ടിയായിരിക്കും ഇത്തരത്തിലുള്ള അപകടങ്ങള്‍ ഉണ്ടാക്കുന്നത്.