തിരുവനന്തപുരം: ഉപയോഗ ശൂന്യമായ കിണറ്റില്‍ യുവതിയുടെ മൃതദേഹം. കഴിഞ്ഞ മാസം 30ന് കാണാതായ അനൂജ എന്ന 26 കാരിയുടെ മൃതദേഹമാണ് കിണറ്റില്‍ കണ്ടെത്തിയത്. വേറ്റിനാട് ചന്തയ്ക്കു സമീപം കുന്നും പുറത്ത് വീട്ടില്‍ പത്മാവതിയുടെ മകളാണ് അനുജ.
അനൂജയെ കണ്ടെത്താനുള്ള അന്വേഷണം നടന്നുവരികെ ആണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരത്തോടെയാണ് വീടിനടുത്തുള്ള കിണറില്‍ അനുജയുടെ മൃതദേഹം കണ്ടെത്തിയത് . ഞായറാഴ്ച രാവിലെയാണ് പൊലീസും ഫയര്‍ഫോഴ്സും എത്തി മൃതദേഹം പുറത്തെടുത്തത്.
also read: അങ്കണവാടിയിലെ അടുക്കളയില്‍ സര്‍പ്പം, ഭയന്ന് വിറച്ച് ടീച്ചറും കുട്ടികളും
മൃതദേഹം പൂര്‍ണമായും അഴുകിയ നിലയിലായിരുന്നു. ധരിച്ചിരുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണു മൃതദേഹം അനുജയുടേത് എന്ന് മനസ്സിലാക്കിയത്. വിവാഹ മോചിതയായിരുന്ന അനുജയുടെ പുനര്‍വിവാഹം ഈ മാസം 3ന് നിശ്ചയിച്ചിരുന്നു.
also read: വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തി, ബന്ധുക്കളായ യുവാക്കള്‍ ജലാശയത്തില്‍ മുങ്ങിമരിച്ചു
ഇതിന് പിന്നാലെയാണ് അനൂജയെ കാണാതായത്. അനൂജ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു എന്നാണ് വീട്ടുകാര്‍ നല്കിയ വിവരം. അനുജയ്ക്ക് നിരവധി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉണ്ടായിരുന്നു. ഇത് കേന്ദ്രീകരിച്ചും സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിയിരുന്നു.
കാണാവുന്നതിന് മുമ്പ് ചിലര്‍ക്ക് തിരിച്ചു കൊടുക്കാനുള്ള പണവുമായി ബന്ധപ്പെട്ട ചില ഇടപാടുകള്‍ അനുജ നടത്തിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു . പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുപോയി.