കേരളത്തില്‍ തെരുവു നായകളുടെ അക്രമണം രൂക്ഷമായിരിക്കുകയാണ്. നിരവധി പേര്‍ക്കാണ് ഇതിനോടകം പരിക്കേറ്റത്. ഇതോടെ പേപ്പട്ടികളെയും ആക്രമണകാരികളായ നായ്ക്കളെയും കൊല്ലാന്‍ അനുമതി തേടി കേരളം സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.
ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി മൃദുല മുരളി. നായകളെ കൊന്നൊടുക്കരുതെന്നും അവയെ പാര്‍പ്പിച്ചു പരിപാലിക്കുന്നതിന് ആവശ്യമായ കൂടുതല്‍ ഷെല്‍റ്ററുകള്‍ നിര്‍മിക്കാന്‍ അധികൃതര്‍ മുന്‍കൈ എടുക്കണമെന്നും മൃദുല പറയുന്നു.
ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ”പൈശാചികമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന, മറ്റുള്ളവരെ കൊന്നൊടുക്കുന്ന മനുഷ്യരുണ്ട്. എന്താണ് ഇതിന് പരിഹാരം. മുഴുവന്‍ മനുഷ്യവര്‍ഗത്തെയും കൊന്നൊടുക്കുക! ഇങ്ങനെയാണോ കാര്യങ്ങള്‍ നടത്തേണ്ടത്.” എന്ന് നടി ചോദിക്കുന്നു.
തെരുവ് നായ്ക്കളെ കൊല്ലുന്നത് നിര്‍ത്തൂ എന്ന ഹാഷ്ടാഗും താരം പങ്കുവയ്ക്കുന്നു. മൃദുലയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് പ്രതികരിച്ചത്. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് കമന്റ് ചെയ്തു. മൃഗസ്നേഹി ഉണര്‍ന്നുവെന്നും കടി കിട്ടിയാലേ പഠിക്കൂ എന്നും തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.