ന്യുഡല്‍ഹി: എയര്‍സെല്‍ മാക്സിസ് കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തെയും മകന് കാര്‍ത്തി ചിദംബരത്തെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയുള്ള അനുബന്ധ കുറ്റപത്രം സി ബി ഐ ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ സമര്‍പ്പിച്ചു.
സ്പെഷ്യല്‍ സി ബി ഐ ജഡ്ജ് ജൂലൈ 31 നു ഇത് പരിഗണിക്കും.
3500 കോടി രൂപയുടെ എയര്‍സെല്‍ മാക്സിസ് ഇടപാടില്‍ ഐ എന്‍ എക്സ് മീഡിയ ഉള്‍പ്പെട്ട 305 കോടിയുടെ കേസിലാണ് ചിദംബരത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അദ്ദേഹം ഒന്നാം യു പി എ സര്‍ക്കാരില്‍ ധനമന്ത്രി ആയിരിക്കെ ഫോറിന് ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷന് ബോര്‍ഡിന്റെ ക്ളിയറന്‍സ് നല്‍കിയതില്‍ ക്രമക്കേട് ഉണ്ടെന്നാണ് സി ബി ഐ കണ്ടെത്തിയത്. ഇപ്പോള്‍ സെര്വീസിലുള്ളവരും റിട്ടയര്‍ ചെയ്തവരുമായ 18 പേരെ കോടി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.