തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേയ്ക്ക് സംഭാവന ചെയ്തും, ജനപ്രതിനിധികളോട് അപേക്ഷിച്ചും, മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്ക്കാര കമ്മീഷന് ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദന്. സംസ്ഥാനത്തെ എല്ലാ എംപിമാരും, എംഎല്‍എമാരും ചുരുങ്ങിയത് ഒരു ലക്ഷം രൂപയെങ്കിലും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് വിഎസ് ആവശ്യപ്പെട്ടു.
താന്‍ ഇത് നേരത്തെ ചെയ്ത് കഴിഞ്ഞുവെന്നും, മറ്റ് ജനപ്രതിനിധികളും ഇവര്‍ക്ക് മാതൃകയാവണമെന്നും വി.എസ് പറഞ്ഞു. ഇങ്ങനെ ചെയ്ത് കൊണ്ടാണ് ഒരു മാസത്തെ ശമ്പളം ആവശ്യപ്പെട്ട ജനപ്രതിനിധികള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാതൃക കാട്ടേണ്ടത്. വിഎസ് പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ജനങ്ങളും തങ്ങളുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് നേരത്തെ മുഖ്യമന്ത്രി എല്ലാവരോടും അഭ്യര്‍ത്ഥിച്ചിരുന്നു.