തിരുവനന്തപുരം: പ്രളയകെടുതിയില്‍ നിന്നു കരകയറാനും നവ കേരളം സൃഷിക്കാനുമുള്ള പദ്ധതികള്‍ ചൂടു പിടിക്കുമ്പോള്‍ ചര്‍ച്ചയാകുന്നത് 94 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംസ്ഥാനത്തെ പിടിച്ചുലച്ച പ്രളയമാണ്. അന്ന് പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ സംസ്ഥാനത്തെ കരകയറ്റാന്‍ ജനം അരപട്ടിണിയില്‍ കഴിഞ്ഞ ചിത്രമാണ് തെളിയുന്നത്. മലയാളികളുടെ ഒരു മാസത്തെ ശമ്പളം കേരളത്തിനായി മാറ്റിവെയ്ക്കണമെന്നായിരുന്നു മുഖ്യമന്ത്രി മുന്നോട്ടു വെച്ച ആശയം. ഈ ആശയത്തിന് വന്‍ സ്വീകാര്യതയാണ് ജനങ്ങളില്‍ നിന്നും ലഭിക്കുന്നത്.
94 വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തെ താറുമാറാക്കിയ പ്രളയത്തില്‍ നിന്ന് കരകയറാന്‍ ജനം മുണ്ടു മുറുക്കി ഉടുത്ത് അരപട്ടിണിയില്‍ കഴിഞ്ഞപ്പോള്‍ ആയിരുന്നു. അങ്ങനെ കേരളം സൃഷിക്കുന്നതിനായി ഗാന്ധിജി ഒരു ലക്ഷം രൂപയാണ് സമാഹരിച്ചത്. ഗാന്ധിജി നേതൃത്വം നല്‍കിയിരുന്ന യങ് ഇന്ത്യ, നവജീവന്‍ പത്രങ്ങളിലൂടെ കേരളത്തെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടു. ഗാന്ധിജിയുടെ ആവശ്യത്തോട് നല്ല പ്രതികരണമാണ് അന്നും ഉണ്ടായത്.
ആഹാരം ഉപേക്ഷിച്ചും ചെലവ് ചുരുക്കിയും ആളുകള്‍ പണം ദുരിതാശ്വാസ നിധിയിലേക്ക് നല്കി. ഒരു കുട്ടി പണമില്ലാത്തതിനാല്‍ അച്ഛന്റെ പണപ്പെട്ടിയില്‍ നിന്ന് മോഷ്ടിച്ച് നല്‍കിയതിനെ കുറിച്ച് ഗാന്ധി ഓര്‍മപ്പെടുത്തിയിട്ടുണ്ട്. പാല് കുടിച്ചിരുന്ന ഗാന്ധി പാല് വേണ്ടെന്ന് വെച്ചാണ് തന്റെ വിഹിതം കണ്ടെത്തിയത്. ഗാന്ധിജിക്ക് ലഭിച്ച തുക പ്രളയബാധിതരെ സഹായിക്കാന്‍ വേണ്ടി നല്‍കിയത് അനുയായി ആയിരുന്ന ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫിനായിരുന്നു. വീട് വച്ച് കൊടുക്കുക, ചര്‍ക്കയില്‍ പരിശീലനം നല്‍കുക എന്ന പദ്ധതികളാണ് ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫ് നടപ്പിലാക്കിയത്.
ചരിത്രം ഇവിടെ ആവര്‍ത്തിക്കപ്പെടുകയാണ്. പ്രളയവും അതില്‍ നിന്നും കരകയറാനുള്ള ആശയങ്ങളും. അതോടൊപ്പം അന്നും ഇന്നും ഒറ്റകെട്ടും ഒറ്റ മനസുമായുള്ള ജനങ്ങളും. മഹാപ്രളയവും അതിനപ്പുറമൊരു ദുരന്തം വീശിയടിച്ചാലും കൈകോര്‍ത്തു നില്ക്കുന്ന കേരളം അതിനെ അതിജീവിക്കുമെന്ന് ഇതിനോടകം തെളിഞ്ഞു കഴിഞ്ഞിരിക്കുകയാണ്.