തൃശ്ശൂര്‍: ഇന്ന് തൃശൂരില്‍ നടത്താനിരുന്ന പുലികളിക്ക് ജില്ലാകളക്ടര്‍ അനുമതി നിഷേധിച്ചു. പ്രളയത്തെ തുടര്‍ന്നുള്ള ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനാലാണ് അനുമതി നിഷേധിച്ചതെന്ന് ജില്ലാകളക്ടര്‍ ടിവി അനുപമ അറിയിച്ചു.ഓണത്തോടനുബന്ധിച്ചുള്ള പുലികളി ചടങ്ങായി മാത്രം നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു.
ആറന്മുള ഉതൃട്ടാതി ജലമേളയോട് അനുബന്ധിച്ച് ഈമാസം 29ന് പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രഖ്യാപിച്ചിരുന്ന അവധി റദ്ദാക്കിയതായി ജില്ലാ കളക്ടര്‍ പിബി നൂഹും അറിയിച്ചു