ഇസ്ലാമാബാദ്: കാഷ്മീരിലെ സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ പദ്ധതികള്‍ തയാറാക്കുന്നതായി പാക്കിസ്ഥാന് മന്ത്രി ഷിരീന് മസാരി. ഇമ്രാന് ഖാന്റെ നേതൃത്വത്തിലുള്ള പിടിഐ സര്‍ക്കാര്‍ ഇതിനായി ശ്രമിച്ചു വരികയാണ്. പദ്ധതികള്‍ ഉടന്‍ മന്ത്രിസഭയില്‍ അവതരിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.
മന്ത്രിസഭയില്‍ അവതരിപ്പിക്കാനുള്ള പ്രമേയം ഏകദേശം പൂര്‍ത്തിയായി. ഇന്ത്യയുമായുള്ള പ്രശ്ന പരിഹാരത്തിനായാണ് ശ്രമിച്ചുവരുന്നത്. പ്രശ്ന പരിഹാരത്തിനായി ഇന്ത്യ ഒരു അടിമുന്നോട്ട് വച്ചാല്‍ പാക്കിസ്ഥാന് രണ്ട് അടി മുന്നോട്ടു വയ്ക്കുമെന്നും അവര്‍ പറഞ്ഞു.
ഇന്ത്യയുമായുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും ഇരു രാജ്യങ്ങളും തമ്മില്‍ സൗഹൃദം സ്ഥാപിക്കണമെന്നും പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.