ചെന്നൈ: ഡിഎംകെ അധ്യക്ഷ സ്ഥാനത്തേക്ക് നിലവിലെ വര്‍ക്കിങ് പ്രസിഡന്റ് എംകെ സ്റ്റാലിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ട്രഷറര്‍ സ്ഥാനത്തേയ്ക്ക് മുതിര്‍ന്ന നേതാവ് ദുരൈ മുരുകനും പത്രിക നല്കി. ഡിഎംകെയുടെ അറുപത്തിയഞ്ച് ജില്ല സെക്രട്ടറിമാരും പിന്തുണച്ച പത്രികകള്‍ പാര്‍ട്ടി ആസ്ഥാന സെക്രട്ടറി ആര്‍എസ് ഭാരതി സ്വീകരിച്ചു.
മെറീനയിലെ കരുണാനിധിയുടെ സമാധിയില്‍ പത്രികള്‍ വച്ച് അനുഗ്രഹം തേടി. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്നവസാനിക്കും. എതിരില്ലാതെ തെരഞ്ഞെടുക്കപെടുമെങ്കിലും ചൊവാഴ്ച നടക്കുന്ന ജനറല്‍ കൗണ്‍സിലില്‍ മാത്രമേ ഔദ്യോഗികമായി സ്ഥാനങ്ങള്‍ പ്രഖ്യാപിക്കുകയുള്ളൂ.