ശ്രീനഗര്‍: കാശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ പാകിസ്താനുമായി ചര്‍ച്ചയാണ് ഏക വഴിയെന്ന് ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. പാക്കിസ്ഥാനുമായി ചര്ച്ചയുണ്ടാവണമെന്ന് ബിജെപിയോട് പിന്നെയുംപിന്നെയും ആവശ്യപ്പെടുകയാണെന്നും അവര്‍ പറഞ്ഞു.
കാഷ്മീര്‍ ഒരു രാഷ്ട്രീയ പ്രശ്നമാണ്. ഗവര്‍ണര്‍ ഭരണത്തിലാണോ അതോ അല്ലയോ എന്നതിനു പ്രധാന്യമില്ല. സംസ്ഥാനത്തിന്റെ ക്രമസമാധാന നില പുനസ്ഥാപിക്കുകയാണ് അടിയന്തരമായി വേണ്ടതെന്നും അവര്‍ പറഞ്ഞു.
പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനെ വിശ്വാസമാണ്. ഇമ്രാന്റെ പ്രസ്താവനയെ സ്വാഗതം ചെയ്യുകയാണ്. ഇന്ത്യ ഇമ്രാന്റെ പ്രസ്താവനയോട് പ്രതികരിക്കുകയും ചര്‍ച്ചയ്ക്കു മുന്‍കൈ എടുക്കുകയും വേണം. പ്രശ്ന പരിഹാരത്തിന് ഏക വഴി ചര്‍ച്ച മാത്രമാണ്. യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും മെഹബൂബ പറഞ്ഞു.