മേഘാലയയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയെ തീരുമാനിക്കാനായി രണ്ട് മണ്ഡലങ്ങളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കും. സൗത്ത് ടുറ, റാണികോര്‍ എന്നീ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. ബി.ജെ.പി സഖ്യകക്ഷിയും ഭരണ കക്ഷിയുമായ എന്‍.പി.പി യും നിലവിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസും തമ്മിലാണ് പോരാട്ടം.
മേഘാലയയില്‍ 20 സീറ്റുകളുള്ള കോണ്‍ഗ്രസിനെ പിന്തള്ളി ബി.ജെ.പിയുമായുള്ള സഖ്യ രൂപീകരണത്തിലൂടെയാണ് 19 സീറ്റുകളുള്ള എന്‍.പി.പി ഭരണത്തിലെത്തിയത്.
മുഖ്യമന്ത്രിയായി കോര്‍ണാഡ് സാങ്മ മേഘാലയയില്‍ തുടരണോ വേണ്ടയോ എന്ന ചോദ്യത്തിന് ഉത്തരം കൂടിയായിരിക്കും ഈ ഉപതെരഞ്ഞെടുപ്പ്. നിലവിലെ തുറ എം.പി ആയ കോര്‍ണാഡ് സാങ്മ മുഖ്യമന്ത്രിയായി തുടരണമെങ്കില്‍ 60 അംഗ നിയമസഭയില്‍ സ്ഥാനമുറപ്പിക്കണം. അതുകൊണ്ട് സഹോദരിയായ അഗദ.കെ.സാങ്മ കോര്‍ണാഡ് സാങ്മക്കായി സീറ്റ് ഒഴിഞ്ഞു കൊടുക്കുകയായിരുന്നു.
കോണ്‍ഗ്രസിന്റെ റാണിക്കൂര്‍ എം.എല്‍.എ മാര്ട്ടിന്.എം.ഡാങ്കൂ എന്‍.പി.പി യിലേക്ക് ചേക്കേറിയതോടെയാണ് റാണിക്കൂര്‍ നിയോചക മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ കാരണം. മാര്ട്ടിന്.എം.ഡാങ്കൂ ഉപതെരഞ്ഞെടുപ്പില്‍ എന്‍.പി.പി സ്ഥാനാര്‍ത്ഥിയാണ്.