തിരുവനന്തപുരം: ജപ്തി നടപടിക്കെതിരായി സമരം ചെയ്യുന്ന കളമശേരി സ്വദേശി പ്രീത ഷാജിയേയും കുടുംബത്തെയും സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു വിളിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് ധനമന്ത്രിയുടെ ചേംബറിലാണ് ചര്‍ച്ച. ബാങ്ക് അധികൃതരേയും സ്ഥലം വാങ്ങിയ ആളെയും ചര്‍ച്ചയ്ക്കു വിളിച്ചിട്ടുണ്ട്.
കിടപ്പാടം ജപ്തി ചെയ്യാനുള്ള ബാങ്കിന്റെ നീക്കത്തിനെതിരെ പ്രീത ഷാജി നിരാഹാര സമരം നടത്തിവരികയായിരുന്നു. സുഹൃത്തിന് വായ്പയെടുക്കാന്‍ ജാമ്യം നിന്നാണ് ഇടപ്പള്ളി പത്തടിപ്പാലത്തെ പ്രീത ഷാജിയുടെ കിടപ്പാടം നഷ്ടപ്പെടുന്ന സ്ഥിതിയായത്. ഹൈക്കോടതി വിധിയും ബാങ്കിന് അനുകൂലമായി.
തുടര്‍ന്ന് പോലീസ് സഹായത്തോടെ ജപ്തിക്ക് ശ്രമിച്ചെങ്കിലും പ്രതിഷേധം കാരണം പിന്‍വാങ്ങേണ്ടി വന്നു. എന്നാല്‍ പ്രീതയെയും സമരസമിതിക്കാരെയും പോലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധിച്ചവരില്‍ പലരും ഇപ്പോഴും ജയിലിലാണ്.