ഫ്ലോറിഡ: രണ്ടെണ്ണം അടിയ്ക്കാന്‍ യുവാവ് ബിയര്‍ പാര്‍ലറില്‍ എത്തിയത് ചീങ്കണ്ണിയുടെ കുഞ്ഞുമായി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ദൃശ്യങ്ങള്‍ പുറംലോകത്തേയ്ക്ക് എത്തിയതോടെ എട്ടിന്റെ പണിയാണ് യുവാവിന് കിട്ടിയത്. ചീങ്കണ്ണിയെ കൈവശം വെച്ചു എന്ന കാരണത്താല്‍ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
റോബി സ്ട്രാറ്റണ് എന്ന യുവാവിനാണ് ചീങ്കണ്ണി മൂലം പോലീസ് സ്റ്റേഷനില്‍ കയറേണ്ടി വന്നത്. ഫ്ലോറിഡയിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റിലേക്കാണ് റോബി ബിയര്‍ വാങ്ങാനെത്തിയത്. കാറില്‍ നിന്നിറങ്ങിയ ഇയാളുടെ കയ്യില്‍ ഒരു ചീങ്കണ്ണി കുഞ്ഞും ഉണ്ടായിരുന്നു. കടയില്‍ കയറിയ ഇയാള്‍ ബിയര്‍ ബോട്ടിലെടുത്ത് നടന്നുപോകുന്നതും വിഡിയോയില്‍ കാണാം.
എതിരെ വന്ന ഒരാളോട് ചീങ്കണ്ണി ജീവനുള്ളതാണെന്നും ഇയാള്‍ പറയുന്നുണ്ട്. വിഡിയോ തരംഗമായതോടെ ഇയാള്‍ക്കെതിരെ പോലീസ് നടപടി സ്വീകരിക്കുകയായിരുന്നു. നിയമവിരുദ്ധമായി ചീങ്കണ്ണിയെ കൈവശം വച്ചതിനാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
Florida man takes large gator on beer run to Jacksonville convenience store because Florida: https://t.co/Q58ZnofekJ pic.twitter.com/pBoOAvSvHk
— Billy Corben (@BillyCorben) 30 July 2018